Latest NewsNewsIndia

രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കി പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ നുഴഞ്ഞു കയറിയിട്ടുണ്ടെന്ന് മുന്നറിയിപ്പ് ലഭിച്ചതിനാൽ വൻ സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. നഗരത്തിന്റെ വിവിധ സ്ഥലങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. പൊലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് മന്ദീപ് സിംഗ് വ്യക്തമാക്കി. ആന്റി ടെററിസ്റ്റ് സ്‌ക്വാഡുകളും അതീവ ജാഗ്രതയിലാണെന്നും അദ്ദേഹം അറിയിച്ചു.

നഗരത്തിലെ പത്ത് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയിരുന്നെന്നും എന്നാല്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പട്രോളിംഗിനായി കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അടിസ്ഥാനത്തില്‍ ജമ്മു-കശ്മീരിലേയും പഞ്ചാബിലേയും സൈനിക കേന്ദ്രങ്ങളില്‍ സുരക്ഷാ കര്‍ശനമാക്കുകയും വ്യോമസേനാ താവളങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

അറിയിപ്പിനെത്തുടർന്ന് ഡല്‍ഹിയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറിയും, രഹസ്യാന്വേഷണ വിഭാഗം മേധാവിയും യോഗത്തില്‍ പങ്കെടുത്തു. അമൃത് സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഉഗ്ര സ്‌ഫോടനശേഷിയുള്ള ആയുധങ്ങളുമായാണ് ഭീകരര്‍ എത്തിയിരിക്കുന്നതെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച മുന്നറിയിപ്പ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button