ലണ്ടന്‍ : ഫേസ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരം. ഇതുസംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ ഉന്നത കോടതിയുടെ ഉത്തരവിട്ടു. ഓസ്ട്രിയന്‍ രാഷ്ട്രീയക്കാരനായ ഇവ ഗ്ലോവിസ്ചിങ്-പീസ്ഷെകിനെ അപമാനിച്ച ഫെയ്സ്ബുക്ക് കമന്റിട്ട കേസിലാണ് കോടതിയുടെ വിധി.
ഫെയ്സ്ബുക്കിലും സമാനമായ മറ്റ് സേവനങ്ങളിലും വരുന്ന നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ക്ക് പ്രസ്തുത കമ്ബനികള്‍ ഉത്തരവാദികളാവില്ല. എന്നാല്‍ അവരുടെ അറിവോടയാണ് അത് സംഭവിക്കുന്നത്. അതിനാല്‍ അവര്‍ അത് ഉടന്‍ നീക്കം ചെയ്യേണ്ടതുണ്ട്.
ആളുകളുടെ സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ നിരന്തരം നിരീക്ഷിക്കരുതെന്നുള്ള യൂറോപ്യന്‍ യൂണിയന്റെ തന്നെ നിര്‍ദ്ദേശത്തെ ഹനിക്കുന്നതാണ് പുതിയ വിധി. ഇതില്‍ വ്യക്തത വരുത്താന്‍ ഓസ്ട്രിയന്‍ സുപ്രീംകോടതി യൂറോപ്യന്‍ ഉന്നത കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വ്യാഴാഴ്ച വന്ന കോടതി വിധിയില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് പറയുന്നത്. ഒരു സോഷ്യല്‍ മീഡിയാ പോസ്റ്റ് നിയമവിരുദ്ധമാണെന്ന് കോടതി ഉത്തരവിട്ടാല്‍ അത് നീക്കം ചെയ്യണം. മാത്രവുമല്ല ആ നിയമ വിരുദ്ധ പോസ്റ്റുകള്‍ക്ക് സമാനമായവ കണ്ടെത്തി അവ നീക്കം ചെയ്യാനുള്ള നടപടികള്‍ സമൂഹമാധ്യമങ്ങള്‍ കൈക്കൊള്ളണം. ലോകത്ത് എല്ലായിടത്തും ഇത് നടപ്പാക്കണം.
Post Your Comments