വാട്‌സാപ്പിന്റെ മെസേജ് അപ്രത്യക്ഷമാകുന്ന ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ അനുവദിക്കുന്നതാണ്. ഇതിനുശേഷം അവര്‍ തിരഞ്ഞെടുത്ത സന്ദേശങ്ങള്‍ താനെ അപ്രത്യക്ഷമാകും. പിന്നീട് ആ മെസേജുകള്‍ എവിടെയും അവശേഷിക്കില്ല.
ഈ ഫീച്ചര്‍ സോഷ്യല്‍ മെസേജിങ് ആപ്ലിക്കേഷനായ ടെലിഗ്രാമിന്റെ സീക്രട്ട് ചാറ്റ് സവിശേഷതയ്ക്ക് സമാനമാണ്. ഇതില്‍ അയച്ച എല്ലാ സന്ദേശങ്ങളും സ്വയം നശിപ്പിക്കുന്ന ടൈമറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സ്വീകര്‍ത്താവ് സന്ദേശം വായിച്ചുകഴിഞ്ഞാല്‍ ടൈമര്‍ ആരംഭിക്കുകയും ടൈമര്‍ ഓഫാകുമ്പോള്‍ അല്ലെങ്കില്‍ അയച്ചയാള്‍ നിശ്ചയിച്ച സമയപരിധി അവസാനിക്കുമ്പോഴോ സന്ദേശം അയച്ചയാളില്‍ നിന്നും സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍ നിന്നും ഇല്ലാതാക്കപ്പെടും.
വാട്‌സാപ്പിലെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്ന ബ്ലോഗ് സൈറ്റായ WABetaInfo ആണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വാട്‌സാപ്പിന്റെ 2.19.275 പതിപ്പ് വഴി ഈ അപ്ഡേറ്റ് പുറത്തിറക്കുമെന്നാണ് അറിയുന്നത്. അതായത് കമ്പനിയുടെ ആന്‍ഡ്രോയിഡ് അധിഷ്ഠിത അപ്ലിക്കേഷനില്‍ മാത്രം ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അര്‍ഥമാക്കുന്നു.
Post Your Comments