Latest NewsNewsIndia

വിസ നിയമത്തില്‍ അയവ് വരുത്തി ഇന്ത്യ

ന്യൂഡല്‍ഹി : വിസ നിയമത്തില്‍ ഇളവ് വരുത്തി ഇന്ത്യ. യു.എ.ഇ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനാണ് പുതിയ നടപടികളുമായി ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. വിസാ നിയമങ്ങള്‍ ഉദാരമാക്കിയ നടപടി കൂടുതല്‍ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് വരാന്‍ പ്രേരിപ്പിക്കും. മുംബൈക്കു പുറത്ത് മറ്റ് ഇന്ത്യന്‍ നഗരങ്ങളിലേക്കും അറബ് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ പ്രമോഷന്‍ കാമ്പയിനുകളും ഇന്ത്യ ആവിഷ്‌കരിക്കും.

വിദേശികള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനായി ഒരു മാസ കാലാവധിയിലുള്ള ഇ-വിസയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇതിനു പുറമെ വിസാ ഫീസിലും കാലാവധിയിലും ഇളവു വരുത്തിയിട്ടുണ്ട്. നിലവില്‍ ഒന്നിലേറെ തവണ വന്നുപോകാവുന്ന ഒരു വര്‍ഷ കാലാവധിയുള്ള ഇ വിസയാണ് ഉണ്ടായിരുന്നത്. ഇതിന്റെ കാലാവധി 5 വര്‍ഷമാക്കി വര്‍ധിപ്പിച്ചു. 80 ഡോളറാണ് വിസ നിരക്ക്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button