ന്യൂ ഡൽഹി : എസ്‍സി എസ്‍ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയുന്ന കേന്ദ്രത്തിന്‍റെ നിയമ ഭേദഗതിക്ക് സുപ്രീംകോടതിയുടെ പിന്തുണ. എസ്‍സി എസ്‍ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയാൻ ശക്തമായ നിയമം വേണം. എസ്‍സി എസ്‍ടി നിയമത്തിൽ വെള്ളം ചേർക്കാനാകില്ലെന്നും, നിലവിലെ നിയമം അതുപോലെ തുടരുമെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്‍റെ നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
നേരത്തെ എസ്‍സി എസ്‍ടി വിഭാഗങ്ങൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ സുപ്രീംകോടതി ഇളവ് വരുത്തിയിരുന്നു. ഈ നിയമപ്രകാരം പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ. അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ഈ വിധിയിൽ ഉണ്ടായിരുന്നത്. ശേഷം ഇതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ വിധി മറികടക്കാൻ കേന്ദ്രസർക്കാർ ബില്ല് പാസാക്കിയിരുന്നു.
Post Your Comments