Latest NewsNewsInternational

ഫ്‌ളാറ്റില്‍ എട്ടുവര്‍ഷം പഴക്കമുള്ള അസ്ഥികൂടം : മരിച്ചത് ഫ്‌ളാറ്റ് ഉടമ : ഹൈന്‍സിന്റെ മരണം പുറംലോകം അറിഞ്ഞത് എട്ട് വര്‍ഷത്തിനു ശേഷം : തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ പോലും ഹൈന്‍സിനെ അന്വേഷിച്ചില്ല

ബര്‍ലിന്‍ : ഫ്ളാറ്റില്‍ എട്ടുവര്‍ഷം പഴക്കമുള്ള അസ്ഥികൂടം, ഫ്‌ളാറ്റ് ഉടമയുടെ അസ്ഥികൂടമാണെന്ന് കണ്ടെത്തിയെങ്കിലും മരിച്ചത് എങ്ങിനെയെന്നറിയാതെ പൊലീസ്. ജര്‍മനിയിലാണ് സംഭവം. ഹൈന്‍സ് എന്ന 59 കാരനായ ജര്‍മന്‍ക്കാന്റെ മരണവാര്‍ത്ത പുറംലോകം അറിഞ്ഞത് എട്ട് വര്‍ഷത്തിന് ശേഷമാണ് നോര്‍ത്തേണ്‍ വെസ്റ്റ്ഫാളിയ സംസ്ഥാനത്തിലെ മ്യൂണ്‍സ്റ്ററി നടുത്തുള്ള സെന്‍ഡന്‍ എന്ന ചെറുപട്ടണത്തിലാണ് സംഭവം. ഹൈന്‍സിന്റെ ഫ്‌ലാറ്റിലാണ് മൃതദേഹം കിടന്നത്. കഴിഞ്ഞ ദിവസമാണ് ഹൈന്‍സിന്റെ മരണ വിവരം പൊലീസ് പുറത്തു വിട്ടത്.

പൊലീസ് പറയുന്നത് ഇങ്ങനെ: ഹൈന്‍സ് താമസിക്കുന്നത് ഏഴ് നിലയുള്ള ഒരു ഫ്‌ളാറ്റ് സമുച്ചയത്തിലാണ്. ഇതിലെ രണ്ടാം നിലയിലെ ചെറിയ ഫ്‌ളാറ്റിലാണ് ഹൈന്‍സിന്റെ വാസം. ബേക്കറി ജീവനക്കാരനായിരുന്ന ഹൈന്‍സിന് അയല്‍വാസികളുമായി ബന്ധമുണ്ടായിരുന്നില്ല. ബന്ധുക്കളുണ്ടോ എന്നു പൊലീസിന് അറിവില്ല. അന്വേഷിക്കുന്നുണ്ട്.

ഹൈന്‍സിന്റെ ഫ്‌ളാറ്റ് സമുച്ചയത്തിലെ നിലവറയില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന്. ഹൈന്‍സിനെ അന്വേഷിച്ച് അഗ്‌നിശമന സേനാംഗങ്ങള്‍ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികളോട് അന്വേഷിച്ചു. അവരും കൈമലര്‍ത്തി. സംശയം തോന്നിയ ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്നു അപ്പാര്‍ട്ട്‌മെന്റ് തുറന്നു.

കാഴ്ച കണ്ടവര്‍ ഞെട്ടി. ലിവിങ് റൂമിലെ സോഫയില്‍ അസ്ഥിപഞ്ചരമായി കിടക്കുന്നു ഹൈന്‍സ്. താഴെ തറയില്‍ ഹൈന്‍സിന്റെ വളര്‍ത്ത് നായയുടെ അസ്ഥികൂടവും. തുടര്‍ന്നു ഫോറന്‍സിക് വിദഗ്ദ്ധരും കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ഏറ്റെടുത്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്വഭാവിക മരണമാണെന്ന് കണ്ടെത്തി. എട്ടു വര്‍ഷം മുന്‍പ് (2011 ല്‍) മരണം സംഭവിച്ചിരിക്കാം എന്നാണ് വിലയിരുത്തല്‍.

വളര്‍ത്തു നായ പട്ടിണി കിടന്ന് മരിച്ചതാകാം എന്നാണ് കരുതുന്നത്. ഉത്തരം കിട്ടാത്ത ഒത്തിരി ചോദ്യങ്ങള്‍ പൊലീസിന്റെ മുന്നിലുണ്ട്. മരണത്തില്‍ ദുരൂഹത ഉണ്ടെങ്കില്‍ മറ നീക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button