കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാട്‌സ്‌ആപ്പില്‍ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് കെഎസ്‌ആര്‍ടിസി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തത് ഹൈക്കോടതി റദ്ദാക്കി.അച്ചടക്ക നടപടിക്രമങ്ങള്‍ പാലിച്ച് പ്രശാന്തിനെ സര്‍വീസില്‍ തിരികെ പ്രേവേശിപ്പിക്കണമെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു.
ഗാന്ധി ജയന്തി ദിനത്തിൽ പ്രത്യേക ഗാന്ധിസ്റ്റാമ്പ് പുറത്തിറക്കി അഞ്ചു വിദേശ രാജ്യങ്ങൾ
ട്രാന്‍സ്‌പോര്‍ട് കോര്‍പറേഷന്‍ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത പാറശാല ഡിപ്പോയിലെ കണ്ടക്ടര്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷനാണ് കോടതി റദ്ദാക്കിയത്.കെഎസ്‌ആര്‍ടിസിയുടെ ആനവണ്ടി എന്ന വാട്‌സ്‌ആപ്പ് കൂട്ടയ്മയില്‍ മുഖ്യമന്ത്രിക്കെതിരെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഇയാള്‍ക്കെതിരായ ആരോപണം. ഇതിനെതിരെ പ്രശാന്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
Post Your Comments