അഹമ്മദാബാദ്: മഹാത്മാഗാന്ധിയുടെ നൂറ്റിയന്പതാം ജന്മവാര്ഷികത്തില് ഇസ്ലാമിക ഭീകരവാദത്തിനെതിരെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവാചകന് മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്ഗാമികള്ക്കും ഇന്ത്യക്കും ഭീകരതയ്ക്കെതിരെ ഒരേ സമീപനമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദമെന്നും ആഗോള സമാധാനം സംരക്ഷിക്കാന്‍ വേണ്ടി എല്ലാ ലോക നേതാക്കളും ഭീകരവാദത്തിനെതിരെ ഒരുമിക്കണമെന്നും ഐക്യരാഷ്ട്ര സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.
ആഗോള മാന്ദ്യത്തിനിടയിലും ഇന്ത്യൻ സാമ്പത്തിക രംഗം മുന്നോട്ട് തന്നെയെന്ന് വേൾഡ് ഇക്കണോമിക് ഫോറം
ഐക്യരാഷ്ട്ര സഭയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് ഭീഷണിയാണ് ഭീകരതയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. പ്രവാചകന് മുഹമ്മദ് നബിയുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ എന്ന് അറിയപ്പെടുന്ന ഒരു വിഭാഗം തനിക്ക് ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം അറിയിച്ചിരുന്നുവെന്നും, ഐക്യരാഷ്ട്ര സഭാ സന്ദര്‍ശന വേളയില്‍ ജോര്‍ദാനില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്താനാണ് തന്നെ ക്ഷണിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments