Latest NewsInternational

സൈനീക അട്ടിമറി ഭീഷണിയില്‍ പാകിസ്താന്‍, ഇമ്രാൻ ഖാനെ ഒഴിവാക്കി സൈന്യാധിപന്‍ വ്യവസായികളുമായി രഹസ്യ കൂടിക്കാഴ്ച നടത്തി

സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഇസ്ലാമബാദ്: വീണ്ടുമൊരു സൈനീക അട്ടിമറി ഭീഷണിയുമായി പാക്കിസ്താന്‍ സൈന്യാധിപന്‍ ഖമര്‍ ജാവേദ് ബജ്വ. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അസാന്നിദ്ധ്യത്തില്‍ സൈനീക മേധാവി രാജ്യത്തെ പ്രധാന വ്യവസായികളുമായി കൂടിക്കാഴ്ച നടത്തിയതാണ് ഇത്തരം ഒരു ആശങ്കയിലേക്ക് നീങ്ങിയത്.പാകിസ്താന്റെ സാമ്പത്തിക തലസ്ഥാനമായ കറാച്ചിയിലും സൈനിക കേന്ദ്രം നിലകൊള്ളുന്ന റാവല്‍പിണ്ടിയിലുമാണ് യോഗം വിളിച്ചത്. എന്നാല്‍, സാധാരണ സര്‍ക്കാര്‍ വിളിച്ചുചേര്‍ക്കേണ്ട യോഗം സൈന്യം വിളിച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ഡോക്ടർ കഫീൽ ഖാനെ ഇതുവരെ കുറ്റവിമുക്തനാക്കിയിട്ടില്ല, അന്വേഷണം ഇപ്പോഴും നടക്കുന്നു: ഔദ്യോഗിക വൃത്തങ്ങൾ

പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സൈന്യത്തിന് അടുത്തിടെ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. 2018ലെ തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാനും രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹരിക് ഐ ഇന്‍സാഫിനും സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും ലഭിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇമ്രാന് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയും നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയുമായുള്ള സൈനീക നടപടിയില്‍ ഇമ്രാന്റെ നിലപാടാണ് സൈന്യത്തെ ചൊടിപ്പിച്ചത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാകിസ്താന്റെ സമ്പദ് വ്യവസ്ഥ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇതിന് മുന്നോടിയായി 111 ഇന്‍ഫാന്റ്രി ബ്രിഗേഡ്ജിലുള്ള എല്ലാ സൈനീകരുടേയും ഉദ്യോഗസ്ഥരുടേയും അവധി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സൈനീക മേധാവിയുടെ കൂടിക്കാഴ്ചയുണ്ടായത്. 111 ഇന്‍ഫാന്റ്രി ബ്രിഗേഡ്ജിലുള്ള സൈനീകരാണ് പാക്കിസ്താനിലെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും അടക്കം സുരക്ഷ ഒരുക്കുന്നത്.ഇതിന് മുന്‍പ് നാല് വട്ടം പാക്കിസ്താനില്‍ സൈനീക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തിരുന്നു.

ചൈനയെ ആഗോള കമ്പനികൾ കൈവിടുന്നു. 200 ലധികം അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യയിലേക്ക്

1958, 1969, 1977, 1999 എന്നീവര്‍ഷങ്ങളിലാണ് പാക്കിസ്താനില്‍ സൈനീക അട്ടിമറിയുണ്ടായത്. സ്വാതന്ത്ര്യ കിട്ടി 11ാം വര്‍ഷമാണ് പാക്കിസ്താനില്‍ ആദ്യ അട്ടിമറിയുണ്ടാകുന്നത്. അന്നത്തെ സൈനീക മേധാവിയായിരുന്ന ആയൂബ് ഖാന്‍ പ്രസിഡന്റ് മേജര്‍ ഇസ്‌കന്ദര്‍ മിശ്രയുടെ സര്‍ക്കാരിനെ അട്ടിമറിച്ച്‌ ഭരണം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന്, 21 വര്‍ഷത്തിന് ശേഷം സുള്‍ഫുക്കര്‍ അലി ഭൂട്ടോയുടെ ഭരണം അട്ടിമറിച്ച്‌ അന്നത്തെ സൈന്യാധിപന്‍ സിയാ ഉള്‍ ഹക്ക് അധികാരത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് ഒടുക്കം നവാസ് ഷെരീഫ് ഭരണത്തെ അട്ടിമറിച്ച്‌ ജനറല്‍ പര്‍വേശ് മുഷ്‌റഫും അധികാരത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button