സ്‌റ്റോക്‌ഹോം: ആഗോളതാപനം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നുവെന്നും, വികസിത രാജ്യങ്ങള്‍ അവരുടെ കാര്‍ബണ്‍ പുറന്തള്ളല്‍ പരിമിതപ്പെടുത്തണമെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇതിനുള്ള നടപടികള്‍ വികസിത രാജ്യങ്ങള്‍ അടിയന്തിരമായി കൈക്കൊള്ളണമെന്നും മുരളീധരന്‍ പറഞ്ഞു. സ്വീഡനിലെ യൂറോപ്യന്‍ യൂണിയന്‍ ആര്‍ട്ടിക് ഫോറം സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമിതമായ കാര്‍ബണന്റെ പുറന്തള്ളല്‍ ആഗോളതാപനത്തിനും, ആഗോളതാപനം കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും കാരണമാകുന്നു. ആഗോളതാപനത്തിന്റെ ഫലമായി ആര്‍ട്ടികിലെ മഞ്ഞുമലകള്‍ ഉരുകുകയാണ്. ഇതിന്റെ പരിണിത ഫലങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും പ്രതിഫലിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതുകൊണ്ട് തന്നെ ആര്‍ട്ടിക് മേഖലയിലുണ്ടാകുന്ന മാറ്റങ്ങളില്‍ ഇന്ത്യയ്ക്കും സവിശേഷ താത്പര്യങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കാലാവസ്ഥാ വ്യതിയാനമാണ് രാജ്യത്ത് വരള്‍ച്ചയ്ക്കും, അതിവര്‍ഷത്തിനും, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ജലനിരപ്പ് ഉയരുന്നതിനും, കാരണമാകുന്നത്. ആര്‍ട്ടിക് മേഖലയിലെ ശാസ്ത്രീയ പര്യവേഷണങ്ങളില്‍ ഇന്ത്യ പങ്കാളിയാണ്. അതുകൊണ്ടുതന്നെ ആര്‍ട്ടിക് മേഖലെ പരിരക്ഷിക്കുന്നതില്‍ രാജ്യത്തിന് പ്രത്യേക താത്പര്യമുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments