ഉത്തര കൊറിയ : ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ലോകത്തെ വീണ്ടും ‘മിസൈല്‍ മുനയില്‍’ വിറപ്പിച്ച് ഉത്തര കൊറിയ. പുതിയ സാങ്കേതിക വിദ്യയോട് കൂടിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചാണു അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ക്കെതിരെ ഉത്തര കൊറിയ ഭീഷണി മുഴക്കിയത്. സമുദ്രത്തില്‍നിന്നു വിക്ഷേപിക്കാവുന്ന പുകുക്‌സോങ്-3 മിസൈലിന് ആണവായുധം വഹിക്കാനും ശേഷിയുണ്ടെന്ന് ഉത്തര കൊറിയ സമ്മതിച്ചു.
തീരനഗരമായ വൊന്‍സാനില്‍നിന്നു 17 കിലോമീറ്റര്‍ മാറി ബുധനാഴ്ചയായിരുന്നു പരീക്ഷണം. 2019ലെ പതിനൊന്നാമത്തെ മിസൈല്‍ പരീക്ഷണമാണിത്. മുങ്ങിക്കപ്പലുകളില്‍നിന്ന് വിക്ഷേപിക്കാവുന്ന പുകുക്‌സോങ്-3 വിജയമായതോടെ സ്വന്തം രാജ്യാതിര്‍ത്തിക്കു പുറത്തുകടന്ന് ആക്രമണം നടത്താന്‍ ഉത്തര കൊറിയയ്ക്കു സാധിക്കുമെന്നാണു വിലയിരുത്തല്‍.
910 കിലോമീറ്റര്‍ ഉയരത്തില്‍ എത്തിയശേഷമാണു ജപ്പാന്‍ കടലില്‍ (ഈസ്റ്റ് സീ) പതിച്ചത്. രാജ്യാന്തര സ്‌പേസ് സ്റ്റേഷന്‍ (ഐഎസ്എസ്) പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ഇരട്ടി ഉയരത്തിലാണു മിസൈല്‍ പറന്നത്.
Post Your Comments