ന്യൂ ഡൽഹി : മൂന്ന് ജെയ്ഷെ മുഹമ്മദ് ഭീകരർ ന്യൂ ഡൽഹിയിൽ എത്തിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ സുരക്ഷ കർശനമാക്കി. ഇവർ രാജ്യത്ത് ആക്രമണത്തിന് പദ്ധതിയിടുന്നതായും സൂചന. അതോടൊപ്പം തന്നെ ചാവേറാക്രമണ ഭീഷണിയെ തുടര്‍ന്ന് അമൃത് സര്‍, പത്താന്‍കോട്ട്, ശ്രീനഗര്‍, അവന്തിപുര്‍, ഹിന്‍ഡന്‍ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇവിടെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം പാകിസ്ഥാന്‍ ഭീകരര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുന്നുവെന്നു അമേരിക്ക. ഇന്ത്യയുടെ അതിര്‍ത്തി ലംഘിച്ച് നുഴഞ്ഞുകയറ്റത്തിന് ശ്രമിക്കുന്നു. നിരവധി രാജ്യങ്ങളുടെ ആശങ്കകള്‍ ഇത് ശരിവയ്ക്കുകയാണെന്നും അമേരിക്ക ഇന്ത്യ- പാക് വിഷയത്തില്‍ ചൈന ഇടപെടുന്നത് രാജ്യാന്തര ബന്ധങ്ങളുടെ പേരിലാണെന്നും അമേരിക്ക വ്യക്തമാക്കി.
Post Your Comments