ന്യൂഡല്‍ഹി: ചൈനയ്ക്ക് ശക്തമായ താക്കീത് നൽകി അതിർത്തിയിൽ ബദല്‍ റോഡ് നിര്‍മ്മിച്ച് ഇന്ത്യ. ഡോക്‌ലാം അതിര്‍ത്തിയില്‍ ചൈനയുടെ റോഡ് നിര്‍മ്മാണത്തിന് മറുപടിയായാണ് ബദല്‍ റോഡ് ഇന്ത്യ നിർമ്മിച്ചത്. സൈന്യത്തിന് ഡോക്‌ലാം താഴ്‌വരയിലേക്ക് അതിവേഗം എത്തിച്ചേരാനായാണ് ഇന്ത്യയുടെ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ ബദല്‍ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു ബദല്‍ റോഡിന്റെ അഭാവമാണ് അന്ന് ഇന്ത്യക്ക് തലവേദനയായത്. ഇക്കാരണത്താല്‍ ഡോക്‌ലാമില്‍ സൈനിക വിന്യാസം വൈകിയിരുന്നു. 2017 ല്‍ 73 ദിവസത്തോളം ഇന്ത്യന്‍ സൈന്യവും ചൈനീസ് പട്ടാളവും മുഖാമുഖം നിന്ന മേഖലയാണ് ഡോക്‌ലാം. അന്ന് ഇന്ത്യ-ഭൂട്ടാന്‍-ടിബറ്റ് ട്രൈജംഗ്ഷനിലേക്ക് എത്തിച്ചേരാന്‍ ഇന്ത്യന്‍ സൈന്യത്തിന് ഒരു റോഡ് മാത്രമാണുണ്ടായിരുന്നത്.
സൈന്യത്തിന് ബദല്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ രണ്ട് പോയിന്റുകളിലൂടെ ഈ പ്രദേശത്തേക്ക് പ്രവേശിക്കാന്‍ സാധിക്കും. ഇതോടെ ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും മേഖലയിലേക്ക് സുഗമമായി എത്തിക്കാനും സൈനിക വിന്യാസം വേഗത്തിലാക്കാനും സാധിക്കും.
Post Your Comments