Travel

ഈ അവധിക്കാലത്ത് കാഴ്ചയുടെ കുളിരേകി പച്ചപ്പിന്റെ നാടായ വയനാട്ടിലേയ്ക്ക് ഒരു യാത്ര

കേരളത്തിന്റെ ഏറ്റവും ഭംഗിയും പച്ചപ്പും പകര്‍ന്നുകിട്ടിയിരിക്കുന്നത് വയനാടിനാണ്. സഞ്ചാരികള്‍ക്ക് കാഴ്ചയുടെ വിസ്മയം തന്നെയാണ് വയനാട്. പൂക്കോട് തടാകവും ബാണാസുരയും കുറുവാദ്വീപും എല്ലാം സഞ്ചാരികള്‍ക്ക് മനംകവരുന്ന ഒരു അനുഭവമാണ് .എന്നാല്‍ ഈ സ്ഥലങ്ങളോടൊപ്പം കണ്ടിരിക്കേണ്ട ഇടമാണ് തൊള്ളായിരം കണ്ടി. 900 ഏക്കര്‍ സ്ഥലം എന്നതില്‍ നിന്നാണ് തൊള്ളായിരം കണ്ടി എന്ന പേര് വന്നിരിക്കുന്നത്.

ഈ സ്ഥലം മുഴുവന്‍ സ്വകാര്യ ഉടമസ്ഥതയിലാണുള്ളത്. ഏലവും കാപ്പിയും വിളയുന്ന തോട്ടങ്ങളും ഇവിടെ ധാരാളമായുണ്ട്. നീര്‍ച്ചാലുകളാണ് മറ്റൊരു പ്രത്യേകത. കല്‍പ്പറ്റയില്‍ നിന്ന് ഇരുപത് കിലോമീറ്റര്‍ അകലെയായിട്ടാണ് 900 കണ്ടി സ്ഥിതി ചെയ്യുന്നത്. ബൈക്കോ ജീപ്പോ യാത്രയ്ക്കായി ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം. ഇരുവശങ്ങളിലും ഇടതൂര്‍ന്ന വനമാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവിടേയ്ക്ക് വരാന്‍. കാട്ടാനകളടക്കമുള്ള വന്യജീവികള്‍ യഥേഷ്ടം വിഹരിക്കുന്ന ഇടമാണിത്. കൂടാതെ അട്ടശല്യവും നന്നായിട്ടുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button