Latest NewsKeralaNews

കോന്നി പിടിക്കാൻ സുരേന്ദ്രൻ; ശക്തമായ ത്രികോണ മത്സരം ഒരുങ്ങുന്നു

പത്തനംത്തിട്ട: കോന്നി ഉപതെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് ഒരുങ്ങുന്നതെന്ന് റിപ്പോർട്ട്. മൂന്നു മുന്നണികളും പ്രചാരണം ശക്തമാക്കി. ബി ജെ പി സ്ഥാനാർത്ഥി കെ സുരേന്ദ്രന് വിജയം സുനിശ്ചിതമാണെന്ന് അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പ്രതികരിച്ചു.

അതേസമയം, ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുൻകൂർ ജാമ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്ത ആവേശം ഉണ്ടാക്കിയ മണ്ഡലമായിരുന്നു പത്തനംതിട്ട. ശബരിമല വിഷയം പ്രചാരണ ആയുധമാക്കി കെ.സുരേന്ദ്രൻ എത്തിയതോടെയാണ് മൽസരം ത്രികോണമൂര്‍ച്ചയുള്ളതായത്. എന്നാൽ ഫലം വന്നപ്പോൾ യുഡിഎഫ് വിജയം സ്വന്തമാക്കി. ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേന്ദ്രൻ കോന്നി മണ്ഡലത്തിൽ 32.17 ശതമാനം വോട്ടാണ് പിടിച്ചത്. ആന്റോ ആന്റണിയുമായി 3161 വോട്ടിന്റെ വ്യത്യാസം. രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫുമായി 430 വോട്ടിന്റെ വ്യത്യാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button