KeralaLatest NewsNews

മോഷ്ടിച്ച എടിഎം കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ച മോഷ്ടാവ് കുടുങ്ങിയത് ഇങ്ങനെ

കാസര്‍ഗോഡ്: തുടര്‍ച്ചയായി ട്രെയിനില്‍ മോഷണം നടത്തിക്കൊണ്ടിരുന്ന യുവാവിനെ റെയില്‍വേ പോലീസ് അറസ്‌റ് ചെയ്തു. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ നിന്നും കാഞ്ഞങ്ങാടേക്ക് യാത്ര ചെയ്ത യുവതിയുടെ പണമടങ്ങിയ ബാഗ് ആണ് കണ്ണൂര്‍ ചൊവ്വയിലെ സുല്‍ത്താന്‍ എന്ന നാഷിദ് ഷെയ്ഖ് മോഷ്ടിച്ചത്.

ബാഗില്‍ നിന്നും കിട്ടിയ എ ടി എം കാര്‍ഡ് ഉപയോഗിച്ച് കാഞ്ഞങ്ങാടുള്ള രണ്ടു എ ടി മുകളില്‍ നിന്നായി അമ്പത്തിനാലായിരം രൂപ പിന്‍വലിച്ചതിനു ശേഷമാണു നാഷിദ് ഷെയ്ഖിനെ ആര്‍ പി എഫ് അറസ്റ്റ് ചെയ്തത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ നാഷിദ് ആര്‍ പി എഫ് പാലക്കാട് കമ്മീഷണറുടെ പ്രത്യേക സംഘത്തിന്റെ അന്വഷണത്തിനിടയിലാണ് അറസ്റ്റിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button