Latest NewsNewsIndia

രാഷ്ട്ര പിതാവിന്റെ 150ാം ജന്മദിനത്തില്‍ 150 തടവുകാരെ വിട്ടയച്ചു; തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തത് ഈ മുഖ്യ മന്ത്രി

ലക്‌നൗ: രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ 150 തടവുകാർക്ക് നന്മ നിറഞ്ഞ പുതിയ ജീവിതത്തിലേക്കുള്ള വാതിൽ തുറന്നു കൊടുത്തിരിക്കുകയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. 150 തടവുക്കാരെയാണ് ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് യു പി സര്‍ക്കാര്‍ മോചിപ്പിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ നിന്നായി ഏകദേശം അറുന്നൂറോളം തടവുകാര്‍ക്കാണ് ഇത്തവണ മോചനം നല്‍കിയത്.

അതേസമയം, മോചിപ്പിച്ച തടവുകാരില്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ അകപ്പെട്ട പ്രതികളൊന്നും തന്നെ ഉള്‍പ്പെട്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കാലാവധി പൂര്‍ത്തിയാക്കിയെങ്കിലും പിഴ ചുമത്തപ്പെട്ടവരില്‍ അത് അടക്കാന്‍ സാധിക്കാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും.

രാഷ്ട്ര പിതാവിന്റെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തടവുകാര്‍ക്കുള്ള പ്രത്യേക മോചനത്തിനായുള്ള പദ്ധതി പ്രകാരം ആഭ്യന്തര മന്ത്രാലയം ഇതുവരെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 1,424 തടവുകാരെയാണ് വിട്ടയിച്ചിട്ടുള്ളത്. രണ്ട് ഘട്ടമായിട്ടായിരുന്നു മോചനം. ആദ്യ ഘട്ടം 2018 ഒക്ടോബര്‍ 2നും രണ്ടാം ഘട്ടം ഏപ്രില്‍ 6 നും ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button