UAELatest NewsNewsGulf

ബഹിരാകാശത്ത് നിന്നും പകര്‍ത്തിയ മക്കയുടെ ചിത്രം പങ്കുവെച്ച് ഹസ്സ അല്‍ മന്‍സൂരി

ദുബായ്: ബഹിരാകാശത്തു നിന്നും മക്കയുടെ ചിത്രം പങ്കുവെച്ച് യുഎഇയുടെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരി. സൗദി അറേബ്യയിലെ മക്കയിലെ ഗ്രാന്‍ഡ് മോസ്‌ക് എന്നറിയപ്പെടുന്ന മസിജിദ് അല്‍ ഹറാമിന്റെ ചിത്രങ്ങളാണ് മന്‍സൂരി ബഹിരാകാശത്ത് നിന്നും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ആദ്യത്തെ യുഎഇ ബഹിരാകാശയാത്രികന്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ പരിക്രമണം ചെയ്യുന്നതിനിടയിലാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഭൂമിയില്‍ നിന്നും ഏകദേശം 350 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും പകര്‍ത്തിയ ചിത്രങ്ങളാണിത്. മുസ്ലീങ്ങളുടെ ഹൃദയത്തില്‍ വസിക്കുന്ന പുണ്യസ്ഥലം എന്നാണദ്ദേഹം
പുണ്യനഗരമായ മക്കയുടെയിം ഗ്രാന്‍ഡ് മോസ്‌കിന്റെയും ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി അദ്ദേഹം ബഹിരാകാശത്തു നിന്ന് യുഎഇയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു.

https://www.instagram.com/p/B3HDbmdpAQV/?utm_source=ig_web_button_share_sheet

‘സന്തോഷമുള്ള രാജ്യത്തിന് ഏറ്റവും സന്തോഷവാനായ ബഹിരാകാശയാത്രികന്‍ … ഇതാണ് ചരിത്രം, ബഹിരാകാശത്തു നിന്നുള്ള യുഎഇ’ എന്ന വിവരണത്തോടെയാണ് മല്‍മന്‍സൂരി ചിത്രം പങ്കിട്ടത്. ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഹസ്സ പരമ്പരാഗത എമിറാത്തി വസ്ത്രങ്ങള്‍ ധരിച്ചിരുന്നു. ബഹിരാകാശത്തെ ആദ്യത്തെ എമിറാത്തിയും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) എത്തുന്ന ആദ്യ അറബ് വംശജനുമാണ് അദ്ദേഹം. ബുധനാഴ്ച വൈകിട്ട് യുഎഇ സമയം 5.30നാണ് ഹസ്സ അല്‍ മസൂരി സുഹൈല്‍ എന്ന പാവക്കുട്ടിക്ക് ഒപ്പം ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. കസഖ്സ്ഥാനിലെ ബൈക്കന്നൂര്‍ കോസ്മോ ഡ്രോമില്‍ നിന്നാണ് യുഎഇ ബഹിരാകാശ യാത്രികന്‍ ഹസ്സ അല്‍ മന്‍സൂറി യാത്ര ആരംഭിച്ചത്. റക്ഷ്യന്‍ കമാന്‍ഡര്‍ ഒലെഗ് സ്‌ക്രിപോഷ്‌ക, യുഎസിലെ ജെസീക്ക മീര്‍ എന്നിവരായിരുന്നു സഹയാത്രികര്‍.

സോയുസ് എംഎസ് 15 പേടകത്തില്‍ ആറ് മണിക്കൂറാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എത്തിച്ചേരാന്‍ അവര്‍ എടുത്ത സമയം. എട്ടു ദിവസമാണ് അല്‍ മന്‍സൂരി ബഹിരാകാശനിലയത്തില്‍ കഴിയുക. ഭൂമിയുടെ ഏതാണ്ട് 400കിലോമീറ്റര്‍ മുകളിലുള്ള പരിക്രമണപഥത്തിലാണ് ഒരു ഫുട്ബോള്‍ ഗ്രൗണ്ടിനോളം വലിപ്പം വരുന്ന ബഹിരാകാശനിലയം. നിലവില്‍ ആറ് പേര്‍ അവിടെ താമസിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button