കാബൂള്‍: ഭീകരസംഘടനയായ താലിബാന്റെ ഉന്നത പ്രതിനിധി സംഘം ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിക്കും. പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണത്തെ തുടര്‍ന്നാണ് സംഘം ബുധനാഴ്ച പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതെന്ന് താലിബാന്‍ ഭീകര സംഘടനാ വക്താവ് സുഹൈല്‍ ഷഹീന്‍ അറിയിച്ചു. താലിബാന്‍ ഭീകര സംഘടനാ നേതാവ് അബ്ദുള്‍ ഖാനി ബരദാറിന്റെ നേതൃത്വത്തിലാണ് താലിബാന്‍ പ്രതിനിധികള്‍ ഇസ്ലാമാബാദിലെത്തുക.
റഷ്യ, ചൈന, ഇറാന്‍ എന്നിവടങ്ങളിലെ സന്ദര്‍ശനങ്ങള്‍ക്കു ശേഷം താലിബാന്‍ പ്രതിനിധികള്‍ നടത്തുന്ന നാലാമത്തെ പര്യടനമാണിത്.യുഎസ്സുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ താലിബാന്‍ വിവിധ മേഖലകളിലായി ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യത്തെ നിരവധി പ്രവിശ്യകളില്‍ ചാവേര്‍ ആക്രമണങ്ങളും നടത്തിയിരുന്നു. അതിനാല്‍ താലിബാന്റെ പാക് സന്ദര്‍ശനം മറ്റൊരു ആക്രമണത്തിനുള്ള പദ്ധതിക്കുള്ള മുന്നോടിയായിട്ടാണോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
ഇത് തികച്ചും ഔദ്യോഗികമായ യാത്രയാണെന്നും ഷഹീന്‍ ട്വിറ്ററില്‍ കുറിച്ചു. യുഎസുമായി താലിബാന്‍ മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് സായുധ സംഘം വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നത്. അതുകൊണ്ട് തന്നെ താലിബാന്റെ പാക് സന്ദര്‍ശനം ഏറെ നിര്‍ണായകമാണ്.
Post Your Comments