തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പ്രസ്താവിച്ചതിനു ശേഷം തനിക്ക് നിരവധി ഭീഷണി സന്ദേശങ്ങൾ ലഭിച്ചുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രജൂഡ്. സമൂഹ മാധ്യമങ്ങളിലൂടേയും തനിക്കു നേരേ നിരവധി ഭീഷണികളുണ്ടായി. ജസ്റ്റിസ് പറഞ്ഞു. അതേസമയം, എന്ത് വന്നാലും തന്റെ നിലപാടുകളിൽ യാതൊരു മാറ്റവും ഉണ്ടാവില്ലെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രജൂഡ് വ്യക്തമാക്കി.
ജസ്റ്റിസ് ഇന്ദു മൽഹോത്ര സ്വീകരിച്ച നിലപാടിനെക്കുറിച്ച് തന്നോട് പലരും ചോദിച്ചതായും ഡി വൈ ചന്ദ്രജൂഡ് പറഞ്ഞു. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ ആണ് ശബരിമല വിധിക്ക് ശേഷം ഉണ്ടായ ഭീഷണിയെ കുറിച്ചും, വിഷയത്തില്‍ ഇപ്പോഴത്തെ നിലപാടിനെ കുറിച്ചും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കിയത്.
ശബരിമല യുവതി പ്രവേശന ഉത്തരവിന് എതിരായ പുനഃ പരിശോധന ഹര്‍ജികളില്‍ വിധി പ്രസ്താവിക്കാന്‍ ഇരിക്കെ ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ചന്ദ്രചൂഡ് നടത്തിയ ഈ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യം ആണ് ഉള്ളത്.
ശബരിമല യുവതി പ്രവേശനം അനുവദിച്ച വിധി പ്രസ്താവിച്ച ഭരണഘടന ബെഞ്ചിലെ അംഗം ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായിരുന്ന ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് യുവതി പ്രവേശനത്തെ അനുകൂലിച്ച് പ്രത്യേക വിധി എഴുതിയിരുന്നു. ഭരണഘടന ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് മാരായ റോഹിങ്ടന്‍ നരിമാന്‍, എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവര്‍ യുവതി പ്രവേശനത്തിന് അനുകൂല നിലപാട് ആണ് സ്വീകരിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഭൂരിപക്ഷ വിധിയോട് വിയോജിച്ച് വിധി എഴുതി.
യുവതി പ്രവേശന വിധിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര സ്വീകരിച്ച വ്യത്യസ്ഥ നിലപാടിനെ താന്‍ മാനിക്കുന്നു എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി. സ്ത്രീകളുടെ അവകാശത്തെ സംബന്ധിച്ച വിഷയത്തില്‍ എങ്ങനെ ഒരു വനിത ജഡ്ജിക്ക് വ്യത്യസ്ഥ നിലപാട് സ്വീകരിക്കാന്‍ ആകും എന്ന് തന്നോട് ചോദിച്ചവരോട് പുരുഷന്‍ ചിന്തിക്കുന്ന തരത്തില്‍ തന്നെ സ്ത്രീയും ചിന്തിക്കണം എന്ന കാഴ്ചപ്പാട് ശരി അല്ല എന്ന് അഭിപ്രായപ്പെട്ടതായും ജസ്റ്റിസ് ചന്ദ്രചൂഡ് അറിയിച്ചു.
Post Your Comments