മലയിൻകീഴ്: അഞ്ച് വയസ്സുകാരനേയും കൊണ്ട് യുവതി പുഴയിൽ ചാടി. നിറഞ്ഞൊഴുകിയ പുഴയിൽ നിന്നും ഇരുവരെയും ആറു യുവാക്കൾ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. അഞ്ച് വയസ്സായ മകനെ ശരീരത്തോടു ചേർത്ത് കെട്ടിവെച്ചാണ് യുവതി കരമന ആറിൽ ചാടിയത്.
ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിളപ്പിൽശാല സ്വദേശിനിയായ 25 വയസ്സുള്ള യുവതിയും മകനും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു. കരമന ആറ്റിലെ തീരത്തുള്ള മങ്കാട്ടുകടവ് പമ്പ് ഹൗസിനു സമീപം ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആണ് സംഭവം. പമ്പ് ഹൗസ് ജീവനക്കാരായ മംഗൽ പ്രിയനും സജിത്തും സുഹൃത്തുക്കളായ വിളവൂർക്കൽ പെരുകാവ് സ്വദേശി അനിക്കുട്ടൻ,
ശക്തമായ ഒഴുക്കിൽ സാഹസികമായിരുന്നു രക്ഷപ്പെടുത്തൽ. സജി, പ്രവീൺ, അഭിലാഷ് എന്നിവരുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഒരു കുട്ടി ആറ്റിലൂടെ കൈകാലുകൾ അടിച്ച് ഒഴുകി വരുന്നത് ഇവരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ അനിക്കുട്ടൻ ആറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചു. നീന്തി കുട്ടിയുടെ അടുത്ത് എത്തിയപ്പോഴാണു യുവതിയും കൂടെ ഉള്ളത് അറിയുന്നത്. ഇരുവരെയും ഒരുമിച്ച് കരയ്ക്കെത്തിക്കുക ബുദ്ധിമുട്ടായിരുന്നു. അതിനാൽ യുവതി ശരീരത്തോടു ചേർത്ത് തുണി കൊണ്ട് കെട്ടിയിരുന്ന കുട്ടിയെ വേർപ്പെടുത്താൻ വെള്ളത്തിൽ വച്ചു തന്നെ ശ്രമം നടത്തി.
Post Your Comments