കൊച്ചി: ഒക്ടോബർ മാസത്തെ ആദ്യ ദിനത്തിൽ കുറഞ്ഞു നിന്ന സ്വർണ്ണ വില ഇന്ന് കൂടി. പവന് 240 രൂപ വര്‍ദ്ധിച്ച് 27,760 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 30 രൂപ താഴ്ന്ന് 3,470 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് ആഭ്യന്തര വിപണിയിലാണ് വില കൂടിയത്. കഴിഞ്ഞ ദിവസം പവന് 400 രൂപ കുറഞ്ഞ് 27,520 രൂപയും, ഗ്രാമിന് 50 രൂപ താഴ്ന്ന് 3,440 രൂപയുമായിരുന്നു വില. ഒരു മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു കഴിഞ്ഞ ദിവസത്തേത്. സെപ്റ്റംബർ സ്വർണ്ണ വില റെക്കോർഡിൽ എത്തിയിരുന്നു. പവന് 29,120 രൂപയായിരുന്നു അപ്പോൾ വില.
Post Your Comments