ന്യൂഡൽഹി: ഫ്രഞ്ച് പാർലമെന്റിൽ പാക് അധീന കശ്മീർ പ്രസിഡന്റിനെ എത്തിക്കാനുള്ള ഇമ്രാൻ ഖാന്റെ ശ്രമം തകർത്തെറിഞ്ഞ് മോദി സർക്കാർ. ദിവസങ്ങളായി പാകിസ്ഥാൻ നടത്തിയ നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായാണ് പി ഒ കെ പ്രസിഡന്റ് മസൂദ് ഖാനെ ഫ്രഞ്ച് പാർലമെന്റിൽ മുഖ്യാതിഥിയായി എത്തിക്കാൻ തീരുമാനിച്ചത്. എന്നാൽ ഇക്കാര്യമറിഞ്ഞ ഇന്ത്യൻ എംബസി ശക്തമായി എതിർത്തു.
ഫ്രാൻസ് പാർലമെന്റ് നാഷണൽ അസംബ്ലിയിൽ മസൂദ് ഖാനെ മുഖ്യാതിഥിയായി ക്ഷണിക്കണമെന്നായിരുന്നു പാകിസ്ഥാന്റെ ആവശ്യം. പാരീസിലെ പാക് എംബസിയാണ് ഇതിനായി സമ്മർദ്ദം ചെലുത്തിയത് .
പാക് അധീന കശ്മീർ പ്രസിഡന്റിനു സ്വീകരണം നൽകാനുള്ള തീരുമാനം തെറ്റാണെന്നും, ജമ്മു കശ്മീർ മുഴുവനും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പരിപാടി ഇന്ത്യയുടെ പരമാധികാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയത്തിന് അറിയിപ്പും നൽകി
Post Your Comments