Latest NewsNewsIndia

ഗാന്ധി ജയന്തി ദിനത്തില്‍ പുതിയ തീരുമാനവുമായി റെയില്‍വേ

 

പാലക്കാട് : ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നല്ലൊരു തീരുമാനവുമായി റെയില്‍വേ. ഇന്ന് മുതല്‍ റെയില്‍വേയില്‍ വാട്ടര്‍ബോട്ടിലുകള്‍ പൊടിച്ചുമാറ്റല്‍ തുടങ്ങും. പൊടി പിന്നീട് സ്വകാര്യ സ്ഥാപനങ്ങള്‍ക്കു കൈമാറും. ദേശീയ തലത്തിലുള്ള പ്ലാസ്റ്റിക് നിര്‍മാജനത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ക്കെതിരെയുള്ള നടപടി.

വര്‍ഷങ്ങളായി ഉപയോഗിക്കുന്ന വാട്ടര്‍ ബോട്ടിലുകള്‍ ഒറ്റയടിക്കു നിരോധിക്കാനാകില്ലെന്നതിനാല്‍ ഘട്ടംഘട്ടമായി ഒഴിവാക്കി പകരം സംവിധാനത്തിനാണ് റെയില്‍വേ ശ്രമം. സ്റ്റേഷനുകളിലെ പൊടിക്കല്‍ (ക്രഷിങ് മെഷീന്‍) യന്ത്രം 24 മണിക്കൂറും പരീക്ഷണാടിസഥാനത്തില്‍ പ്രവര്‍ത്തിക്കും. തുടക്കത്തിലുണ്ടാകുന്ന പ്രയാസങ്ങള്‍ പിന്നീട് പരിഹരിക്കാനും സംഘങ്ങളെ നിയമിച്ചു.

യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റേഷനുകളില്‍ ശരാശരി 1,000- മുതല്‍ 5000 ബോട്ടിലുകള്‍ ഇടാന്‍ കഴിയുന്ന യന്ത്രങ്ങളാണ് സ്ഥാപിക്കുന്നത്. ബോട്ടിലുകളുടെ പൊടി വന്‍ നഗരങ്ങളില്‍ ബാഗുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ നിര്‍മാണത്തിനു ഉപയോഗിക്കുന്നതായി അധികൃതര്‍ പറഞ്ഞു. ബോട്ടിലുകള്‍ ട്രാക്കിലും സ്റ്റേഷന്‍ പരിസരത്തും വലിച്ചെറിയാതെ യന്ത്രത്തില്‍ നല്‍കി സഹകരിക്കാനാണു റെയില്‍വേ അഭ്യര്‍ഥന. ഒറ്റത്തവണ പ്ലാസ്റ്റിക് കുറയ്ക്കുക, പുനരുപയോഗിക്കുക, ഉപേക്ഷിക്കുക എന്നാണ് ജീവനക്കാര്‍ക്ക് റെയില്‍വേ നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button