Latest NewsNewsIndia

56 കാരനും മരുമകളും ആത്മഹത്യ ചെയ്തു ; അവിഹിതബന്ധം സംശയിച്ച് നാട്ടുകാര്‍

കാൺപൂർ• ഇറ്റാവ ജില്ലയിലെ ലാവേദി പോലീസ് സ്റ്റേഷന് കീഴിലുള്ള ആസാദ്‌പൂർ ഗ്രാമത്തിൽ 56 കാരനും മരുമകളും തിങ്കളാഴ്ച രാത്രി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. കൃഷ്ണ മുരാരി, മരുമകൾ സരിത (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയാണ് ഇവരുടെ മൃതദേഹങ്ങൾ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കൃഷ്ണ മുരാരിയുടെ മൂത്തമകൻ പങ്കാജിന്റെ ഭാര്യയാണ് സരിത. അന്വേഷണത്തിനിടെ കൃഷ്ണ മുരാരിക്ക് സരിതയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നതായും ഈ ബന്ധത്തെ കുടുംബാംഗങ്ങൾ എതിർത്തിരുന്നതായും കണ്ടെത്തി. ഇതാണ് ഇരുവരെയും കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്നും പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച രാവിലെ കൃഷ്ണ മുരാരിയുടെ സഹോദരൻ പ്രകാശാണ് ഇരുവരെയും കട്ടിലില്‍ അനക്കമില്ലാതെ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു.

അയൽവാസികള്‍ അറിയിച്ചതോടെ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വീട്ടിൽ ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇരുവരും അവിഹിത ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ താമസിക്കുന്ന യുവതിയുടെ ഭർത്താവിനെ ഞങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് എസ്എച്ച്ഒ ലവേദി അമാൻ സിംഗ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് അയച്ചിട്ടുണ്ടെന്നും അന്തിമ നിഗമനത്തിലെത്താൻ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button