Latest NewsNewsSaudi Arabia

സൗദിയിലേക്ക് ഓൺലൈൻ വിസയിൽ വിനോദ സഞ്ചാരികൾ എത്തി തുടങ്ങി

സൗദി: ഓൺലൈൻ വിസ സംവിധാനത്തിനു പിന്നാലെ സൗദിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. ലോക ടൂറിസം ദിനത്തിനോടനുബന്ധിച്ച് രാജ്യം സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്കെല്ലാം വിസ അനുവദിക്കുന്നതിനുള്ള നടപടികളും തുടങ്ങി.

വിസ ഡോട്ട് വിസിറ്റ് സൗദി ഡോട്ട് കോം എന്ന പോർട്ടൽ വഴി വിസക്കുള്ള അപേക്ഷ സമർപ്പിച്ച് പണമടച്ചാൽ ഇമെയിലിൽ വിസ ലഭിക്കും. സിങ്കിൾ എൻട്രി വിസയിൽ വരുന്നവർക്ക് 30 ദിവസം രാജ്യത്ത് തങ്ങാൻ അനുമതിയുണ്ട്. 2030 ഓടെ രാജ്യത്തേക്ക് 100 മില്ല്യൺ ടൂറിസ്റ്റുകളെ ആകർഷിക്കുകയും ഒരു മില്ല്യൺ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് 49 രാജ്യങ്ങളിലെ പൗരൻമാർക്ക് ഓൺലൈനായി ടൂറിസ്റ്റ് വിസ ലഭ്യമാകുന്ന നടപടി സൗദി വിനോദ സഞ്ചാര ദേശീയ പൈതൃക കമ്മീഷൻ ഏർപ്പെടുത്തിയത്. ഇതോടെ പുതിയ വിസയിൽ ടൂറിസ്റ്റുകൾ രാജ്യത്തെത്തി തുടങ്ങുകയും ചെയ്തു.

ടൂറിസ്റ്റ് വിസയിലെത്തുന്ന വിശ്വാസികൾക്ക് ഉംറ ചെയ്യുന്നതിനും മദീന സന്ദർശനത്തിനും അനുമതിയുമുണ്ടായിരിക്കും. വനിതകൾക്ക് ഹജ്ജ് സീസണിലൊഴികെ ബന്ധുക്കളായ പുരുഷൻമാരില്ലാതെയും രാജ്യത്തേക്ക് പ്രവേശിക്കുന്നതിനും പുതിയ വിസ അനുവദിക്കുന്നുണ്ട്.മുന്നൂർ റിയാൽ ചെലവുള്ള വിസക്ക് 49 രാജ്യങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഓൺ അറൈവൽ വിസ ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button