ന്യൂഡല്‍ഹി : ഇനി മുതല്‍ ട്രെയിനുകള്‍ വൈകിയോടില്ല, അതിനൊരു കാരണമുണ്ട്. ഇനി ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകിയാല്‍ യാത്രക്കാരനു 100 രൂപ നഷ്ടപരിഹാരം ലഭിയ്ക്കും.. രണ്ടു മണിക്കൂറിലേറെ വൈകിയാല്‍ 250 രൂപയും
സ്വകാര്യമേഖലയ്ക്കു കൈമാറിയ ഡല്‍ഹി- ലക്‌നൗ തേജസ് ട്രെയിന്‍ നടത്തിപ്പുകാരായ ഇന്ത്യന്‍ റെയില്‍വേ കേറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷനാണു (ഐആര്‍സിടിസി) വൈകിയോടലിനു നഷ്ടപരിഹാരം നല്‍കുന്നത്. മണിക്കൂറുകള്‍ വൈകിയോടുന്ന ട്രെയിനുകള്‍ കാരണമുണ്ടായ ചീത്തപ്പേരു സ്വകാര്യവല്‍ക്കരിച്ച ട്രെയിനിലൂടെ മായ്ക്കാനുള്ള ശ്രമത്തിലാണു റെയില്‍വേ.
യാത്രക്കാര്‍ക്ക് 25 ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് നല്‍കുമെന്നു നേരത്തേ ഐആര്‍സിടിസി പ്രഖ്യാപിച്ചിരുന്നു. ഒരു ലക്ഷം രൂപയുടെ കവര്‍ച്ചാ നഷ്ടപരിഹാര ഇന്‍ഷുറന്‍സ് അടക്കമാണിത്.
ട്രെയിനില്‍ ചായയും കാപ്പിയും വെന്‍ഡിങ് മെഷീനുകള്‍ വഴി സൗജന്യം. ശുദ്ധജലവും നല്‍കും. വിമാനത്തിലേതുപോലെ ട്രോളിയിലാണു ഭക്ഷണവിതരണം.
Post Your Comments