കാലിഫോര്‍ണിയ : വാട്സ് ആപ്പ് ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് തടയിടാന്‍ വാട്സ് ആപ്പ്. തീവ്രവാദം തടയിടുന്നതിന്റെ ഭാഗമായാണ് വാട്സ് ആപ്പ് ഈ പുതിയ തീരുമാനം കൈക്കൊണ്ടത്
ഫെയ്സ്ബുക്കിലൂടെയും വാട്സാപിലൂടെയും അയയ്ക്കുന്ന എന്‍ക്രിപ്റ്റഡ് സന്ദേശങ്ങള്‍ ബ്രിട്ടിഷ് പൊലിസിനു കൈമാറണം എന്ന് അമേരിക്കയും ബ്രിട്ടനും തമ്മില്‍ ധാരണയിലെത്തിച്ചേര്‍ന്നിരിക്കുകയാണ്. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം തീവ്രവാദവും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും അടക്കമുള്ള ക്രിമിനല്‍കുറ്റങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ ഈ സന്ദേശങ്ങള്‍ കിട്ടിയേ തീരൂവെന്നാണ് രാജ്യങ്ങളുടെ ആവശ്യം. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള ഈ ചരിത്ര കരാര്‍ അടുത്ത മാസം ഒപ്പുവയ്ക്കും.
കരാര്‍ പ്രകാരം അമേരിക്കയിലെ പൗരന്മാരെക്കുറിച്ച് ബ്രിട്ടനോ, തിരിച്ച് അമേരിക്കയോ അന്വേഷണം നടത്തില്ല. എന്നാല്‍, ഈ നീക്കത്തിനെതിരെ ഫെയ്സ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ഇതു നിലവില്‍ വന്നാല്‍, ലോകമെമ്പാടുമുള്ള ഉപയോക്താക്കളുടെ സ്വകാര്യത അപകടത്തിലാകുമെന്നാണ് അവര്‍ പറയുന്നത്. സര്‍ക്കാര്‍ കൊണ്ടുവന്ന ക്ലൗഡ് ആക്ട് നിയമമനുസരിച്ച്, നിയമപാലകര്‍ ആവശ്യപ്പെടുമ്പോള്‍ തങ്ങള്‍ ഡേറ്റ നല്കുന്നു. എന്നാല്‍, പുതിയ മാറ്റം വന്നാല്‍, എല്ലായിടത്തും പിന് വാതിലുകള്‍ (back doors) നിര്‍മിക്കേണ്ടതായി വരുമെന്നാണ് അവര്‍ വാദിക്കുന്നത്.
ഏതു രാജ്യത്തുള്ള നിയമപാലകര്‍ക്കും അമേരിക്കന്‍ കമ്പനികളുടെ കൈവശമുള്ള ഡേറ്റ ചോദിക്കാന്‍ അനുവദിക്കുന്ന നിയമമാണ് ക്ലൗഡ് ആക്ട് എന്നറിയപ്പെടുന്ന ക്ലാരിഫൈയിങ് ലോഫുള്‍ ഓവര്‍സീസ് യൂസ് ഓഫ് ഡേറ്റാ ആക്ട്. ഇതില്‍ 2018ലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചത്.
പുതിയ ഉടമ്പടി ബ്രിട്ടനും അമേരിക്കയും തമ്മില്‍ മാത്രമാകാന്‍ മറ്റു രാജ്യങ്ങള്‍ സമ്മതിക്കണമെന്നില്ല. കൂടാതെ, തങ്ങള്‍ മറ്റു രാജ്യങ്ങളിലൊന്നും ഇതനുവദിക്കുന്നില്ല എന്ന വാദവും ഇനി ഇന്ത്യയുടെ മുന്നില്‍ വിലപ്പോകില്ല. ചുരുക്കിപ്പറഞ്ഞാല്‍, വാട്സാപ് സന്ദേശങ്ങള്‍ ഇനി ആരു കാണാതെ കൈമാറാവുന്ന ഒന്നായിരിക്കില്ല. അതില്‍ നിയമപാലകര്‍ക്ക് കണ്ണുവയ്ക്കാനായേക്കും.
Post Your Comments