ഉറങ്ങി കിടന്ന കുഞ്ഞിനെ കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും താഴേക്ക് എറിഞ്ഞ് മുത്തശ്ശി കൊലപ്പെടുത്തി. മുംബൈയിലെ മലാദിലാണ് ദാരുണകൊല നടന്നത്. രണ്ടു വയസ്സു പ്രായമുള്ള കൊച്ചുമകളെ കൊലപ്പെടുത്തിയ അച്ഛന്റെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതിയായ രുക്‌സാന ഒബെദുല്ല അന്‍സാരിയെ പൊലീസ് ചോദ്യം ചെയ്തു. ശനിയാഴ്ച രാവിലെ അപ്പ പാഡ പ്രദേശത്തെ താമസക്കാരാണ് കുട്ടിയുടെ മൃതദേഹം കണ്ടത്.
ഇവര്‍ താമസിച്ചിരുന്ന കെട്ടിടത്തിന്റെ പരിസരത്താണ് കുട്ടി വീണ് കിടന്നിരുന്നത്. മാതാപിതാക്കളെ ഇവര്‍ വിവരം അറിയിച്ചു. താഴേക്ക് ഓടിയെത്തിയ അവര്‍ കണ്ടത് കുഞ്ഞിന്റെ ജീവനറ്റ ശരീരമാണ്. തലയിടിച്ച് വീണ കുഞ്ഞ് ചോരയില്‍ കുതിര്‍ന്ന നിലയിലായിരുന്നു. വീട്ടുകാര്‍ ഉറക്കത്തിലായിരിക്കുമ്പോള്‍ കുഞ്ഞ് അബദ്ധത്തില്‍ താഴേക്ക് വീണതാകാം എന്നാണ് ആദ്യം കരുതിയത്.
എന്നാല്‍ കൃത്യം നടന്ന സ്ഥലത്ത് നിന്നും ചില് സംശയാസ്പദമായ സൂചനകള്‍ ലഭിച്ചതാണ് പൊലീസിന് സംശയമുണ്ടാക്കിയത്. കുട്ടി താഴേക്ക് വീഴാന്‍ കാരണമായ വാതില്‍ അടച്ച നിലയിലായിരുന്നു. ഇതോടെ കുടുംബത്തിലെ എല്ലാവരെയും പൊലീസ് ചോദ്യം ചെയ്തു. അപ്പോഴാണ് മുത്തശ്ശിയുടെ മൊഴിയില്‍ വൈരുദ്ധ്യം കണ്ടെത്തിയത്. സംശയം ജനിപ്പിച്ചുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും ആദ്യം ആവര്‍ തയ്യാറായില്ല.
എന്നാല്‍ കൂടുതല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. മരുമകളുമായി വഴക്കുണ്ടായെന്നും ആ ദേഷ്യത്തിനാണ് കൊച്ചുമകളെ താഴേക്ക് എറിഞ്ഞതെന്നും ഇവര്‍ വെളിപ്പെടുത്തി. എല്ലാവരും ഉറങ്ങി കിടന്നപ്പോഴാണ് കുഞ്ഞിനെ ഇവര്‍ താഴേക്ക് എറിഞ്ഞത്. ശേഷം ഉറങ്ങാന്‍ പോയെന്നും മൊഴി നല്‍കി.
Post Your Comments