Life Style

പാചകത്തിന് വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ അറിയേണ്ട കാര്യങ്ങൾ

കുറച്ച് കാലം മുമ്പ് വരെ തേങ്ങാ ആട്ടിയെടുത്ത നല്ല ശുദ്ധമായ വെളിച്ചെണ്ണ ആയിരുന്നു മിക്ക അടുക്കളകളിലും പാചകത്തിനായി ഉപയോഗിച്ചിരുന്നത്. കേരളത്തിന് പുറത്തു പോയി ജോലി ചെയ്യുന്നവർ ഉച്ചക്ക് ലഞ്ച് ബോക്സ് തുറക്കുമ്പോഴേ വേറെ സംസ്ഥാനത്ത് നിന്നുള്ള സഹപ്രവർത്തകയുടെ ആദ്യ ചോദ്യം “ഈ കറി കോക്കനട്ട് ഓയിലിൽ ഉണ്ടാക്കിയതല്ലേ” എന്നാണ്. അത്രയ്ക്കുണ്ടായിരുന്നു നമ്മുടെ വെളിച്ചെണ്ണയുടെ പെരുമ.

ഭക്ഷണത്തിനു രുചി പകരാൻ എണ്ണ കൂടിയേ തീരൂ. എന്നാൽ എണ്ണയുടെ അമിത ഉപയോഗം ശരീരത്തിൽ കൊഴുപ്പിന്റെ അളവ് കൂട്ടാനും അത് വഴി ഹൃദ്രോഗം, കൊളസ്‌ട്രോൾ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും. പാചകത്തിൽ എണ്ണ അധികമായി ഉപയോഗിക്കുന്നത് വഴി ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയും പലവിധ ക്യാൻസർ രോഗങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. മാത്രമല്ല, ഈ അടിഞ്ഞു കൂടുന്ന കൊഴുപ്പ് മൂലം അമിത വണ്ണം, പ്രമേഹം, അമിത രക്തസമ്മർദ്ദം തുടങ്ങിയവ ഉണ്ടാകാനും കാരണമാകും. അതുകൊണ്ട് പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയും എണ്ണയുടെ അളവും നിസ്സാരങ്ങളായി കാണരുത്.

മിതമായ അളവിൽ വെളിച്ചെണ്ണ ഉപയോഗിക്കുന്നത് കൊണ്ട് തെറ്റൊന്നുമില്ല. കാരണം വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ വളരെയേറെയാണ്. വെളിച്ചെണ്ണയുടെ അണുനശീകരണ ശക്തിയാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ലാറിക് ആസിഡ്, കാപ്രിക്‌ ആസിഡ്, കാപ്രിലിക് ആസിഡ് എന്നിവ ബാക്റ്റീരിയകളെയും വൈറസ്സുകളെയും പ്രതിരോധിക്കും. മാത്രമല്ല, വെളിച്ചെണ്ണയുടെ ആന്റി ഓക്സിഡന്റ് ശേഷി ചർമ്മത്തിലെ പല രോഗങ്ങളെയും പ്രതിരോധിക്കാൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button