പനാജി: ഇന്ത്യയുടെ പുതിയ പരീക്ഷണം വിജയകരം…പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് കയ്യടി . തേജസ് യുദ്ധവിമാനം വീണ്ടും ചരിത്രം കുറിച്ചു.
വിമാനവാഹിനി കപ്പലിലേത് പോലെ ചെറിയ റണ്‍വേയില്‍ നിന്ന് പറന്നുയരുകയും തുടര്‍ന്ന് ലാന്‍ഡ് ചെയ്തുമാണ് തേജസ് ചരിത്രംരചിച്ചത്. ഗോവയിലെ ഐഎന്‍സ് ഹന്‍സ പരീക്ഷണ കേന്ദ്രത്തിലാണ് തേജസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണ പ്രവര്‍ത്തനം നടന്നത്. 4.21 ന് ചെറിയ റണ്‍വേയില്‍ നിന്ന് കുതിച്ചുയര്‍ന്ന് 4.31 ന് അറസ്റ്റഡ് ലാന്‍ഡിങ് മുഖേനെലാന്‍ഡ് ചെയ്യുകയായിരുന്നു.
ഇതോടെ നാവിക സേനയുടെ ഭാഗമാക്കുന്നതിന്റെ മുന്നോടിയായിസുപ്രധാന നാഴികകല്ലുകൂടി പൂര്‍ത്തിയാക്കി തേജസ് യുദ്ധവിമാനം.
ഇതാദ്യമായാണ് തേജസിന്റെ നാവിക പതിപ്പിന്റെ പ്രോടോടൈപ്പ് വിമാനം കുതിച്ചുയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്നത്. വിമാനവാഹിനി കപ്പലുകളില്‍ പ്രവര്‍ത്തിക്കണമെന്നുണ്ടെങ്കില്‍ സങ്കീര്‍ണമായ ഈ രീതി സ്വായത്തമാക്കേണ്ടതുണ്ട്. ഇതിനുള്ള സാങ്കേതിക വിദ്യയും മറ്റ് സംവിധാനങ്ങളും ഇന്ത്യയില്‍ തന്നെ വികസിപ്പിച്ചവയാണ്. പരീക്ഷണം വിജയകരമായതോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിആര്‍ഡിഒ, എച്ച്.എ.എല്‍, നാവികസേന എന്നിവരെ അഭിനന്ദിച്ചു.
ഇരട്ട സീറ്റുള്ള പ്രോട്ടോടൈപ്പ് വിമാനമാണ് പരീക്ഷിച്ചത്. സാധാരണ ഗതിയില്‍ യുദ്ധവിമാനത്തിന് ലാന്‍ഡ് ചെയ്യാനും പറന്നുയരാനും ഒരുകിലോമീറ്റര്‍ നീളമുള്ള റണ്‍വേയാണ് ആവശ്യമായുള്ളത്. എന്നാല്‍ നാവിക പതിപ്പിന് 200 മീറ്റര്‍ നീളമുള്ള റണ്‍വേ മതിയാകും. ലാന്‍ഡ് ചെയ്യുന്നത് 100 മീറ്റര്‍ നീളമുള്ള റണ്‍വേയിലാണ്.
നേരത്തെ സെപ്റ്റംബര്‍ 13 ന് അറസ്റ്റഡ് ലാന്‍ഡിങ് നടത്തി തേജസ് അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. അമേരിക്ക, റഷ്യ തുടങ്ങിയ വന്‍ ശക്തി രാജ്യങ്ങള്‍ക്ക് മാത്രമാണ് ഈ സാങ്കേതിക വിദ്യ സ്വന്തമായുണ്ടായിരുന്നത്.
തേജസിന്റെ നാവിക പതിപ്പ് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ വ്യോമസേയില്‍ തേജസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 40 വിമാനങ്ങള്‍ക്കാണ് വ്യോമസേന ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. 83 തേജസ് വിമാനങ്ങള്‍ കൂടി വ്യോമസേന വാങ്ങിയേക്കും.
Post Your Comments