ന്യൂ ഡൽഹി : എസ്എൻസി ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഇന്ന് കേസ് ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ച് കേസ് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഉദ്യോഗസ്ഥരായ കെ മോഹനചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവർ വിചാരണ നേരിടണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണിപ്പോൾ മാറ്റി വച്ചിരിക്കുന്നത്. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
അഡീഷണൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐയ്ക്ക് വേണ്ടി ഹാജരായത്. പിണറായി വിജയന് വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയും ഹാജരായി. കേസിൽ കക്ഷി ചേരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈം നന്ദകുമാർ അപേക്ഷ നൽകിയപ്പോൾ,വ്യക്തികളെ കക്ഷി ചേരാൻ അനുവദിക്കരുതെന്ന് പിണറായിക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ ആവശ്യപ്പെട്ടു. തുടർന്ന് കേസ് ഇന്ന് മാറ്റി വയ്ക്കുകയാണെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നു. ഇന്ന് കേസ് പരിഗണിക്കാതെ മാറ്റുന്നതിൽ എതിർപ്പില്ലെന്ന് സിബിഐ അഭിഭാഷകനും അറിയിച്ചു.
Post Your Comments