ക്യാമ്പസ് ഫ്രണ്ടിനും കെഎസ്‌യുവിനുമൊപ്പം ഒരേ കൊടിക്കമ്പില്‍ പതാക നാട്ടി എസ്‌എഫ്‌ഐയുടെ പ്രകടനം. തിരുവനന്തപുരം എജെ കോളജ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലാണ് മൂന്നു സംഘടനകളും ഒരുമിച്ച് കൊടികുത്തി പ്രകടനം നടത്തിയിരിക്കുന്നത്. പ്രകടനത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്.
അതിർത്തി ലഘിച്ച് പാക് വെടിവയ്പ്; കാശ്മീരിൽ ആറ് പേര്‍ക്ക് പരിക്ക്
എറണാകുളം മഹാരാജാസ് കോളജില്‍ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ടിനൊപ്പം തന്നെ കൊടി കെട്ടി പ്രകടനം നടത്തിയതിനെതിരെ ശക്തമായ വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരിക്കുന്നത്. ‘ അഭിമന്യുവിനെ കൊന്ന വലതു തീവ്ര പ്രസ്ഥാനത്തിന്റെ കൂടെ കൊടി കെട്ടി ആഘോഷിക്കാന്‍ എസ്‌എഫ്‌ഐയ്ക്ക് ലേശമെങ്കിലും ഉളുപ്പുണ്ടോ’ എന്നാണ് ചിത്രത്തിന് പ്രതികരണങ്ങള്‍ ലഭിക്കുന്നത്. എജെ കോളജിന്റെ പേരിലുള്ള ഇന്‍സ്റ്റഗ്രം ഐഡിയിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വിഎ വിനീഷിന്റെ നാട്ടിലുള്ള ക്യാമ്പസാണിത്. എസ്‌എഫ്‌ഐയും കെഎസ്‌യുവും ക്യാമ്പസ് ഫ്രണ്ടും തമ്മിലായിരുന്നു ഇവിടെ മത്സരം. അഭിമന്യുവിനോട് അല്‍പമെങ്കിലും ആദരവുണ്ടെങ്കില്‍ എസ്‌എഫ്‌ഐ പൊതു സമൂഹത്തോട് മാപ്പ് പറയണം’ എന്നാവശ്യപ്പെട്ട് എഐഎസ്‌എഫും രംഗത്ത് വന്നിട്ടുണ്ട്.
Post Your Comments