ന്യൂ ഡൽഹി : എസ്.സി/എസ്.ടി കേസിലെ വിധി പുനഃപരിശോധിക്കുമെന്ന് സുപ്രീം കോടതി. കേന്ദ്ര സർക്കാരിന്റെ ഹർജി പരിഗണിച്ചാണ് ഉത്തരവ്. എസ്.സി/എസ്.ടി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമത്തിൽ ഇളവ് വരുത്തിയ വിധിയാകും പുനഃപരിശോധനയ്ക്കുക. ഈ നിയമപ്രകാരമുള്ള പരാതികളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രമെ അറസ്റ്റോ, വിചാരണയോ പാടുള്ളൂ എന്ന സുപ്രീംകോടതി വിധിക്കെതിരെയാണ് കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധന ഹർജി നൽകിയത്.
Supreme Court partly allows the review petition filed by the Centre against Court's judgement of 'diluting' various stringent provisions of SC/ST (Prevention of Atrocities) Act. pic.twitter.com/VLFOlxKAnr
— ANI (@ANI) October 1, 2019
പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമക്കേസുകളിൽ അറസ്റ്റ് ഉടൻ വേണ്ട, ഡിവൈഎസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണം എന്നീ നിർദേശങ്ങൾ അടങ്ങുന്നതായിരുന്നു വിധി, നിലവിൽ ഇത് മറികടക്കാൻ കേന്ദ്രസർക്കാർ പാർലമെന്‍റിൽ ബില്ല് കൊണ്ടുവന്ന് പാസ്സാക്കിയിട്ടുണ്ട്.
Post Your Comments