Latest NewsKeralaIndia

‘കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഈ ആവശ്യം പറയാതെ എവിടെയായിരുന്നു’ ;രാഹുലിന്റെ വായടിപ്പിച്ച്‌ കര്‍ണാടക സര്‍ക്കാര്‍

ഒരു ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് രാഹുല്‍ ഇരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ സംസാരിക്കില്ല.

ബന്ദിപ്പൂര്‍ പാതയിലൂടെയുള്ള രാത്രി യാത്രാ നിയന്ത്രണം നീട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ആവശ്യം തള്ളി കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് എന്തുകൊണ്ട് ഈ ആവശ്യം പരിഗണിച്ചില്ലെന്ന് കര്‍ണാടക വനം മന്ത്രി സിസി പാട്ടീല്‍ ചോദിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ തലപ്പത്ത് രാഹുല്‍ ഇരിക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ സംസാരിക്കില്ല.

ഇപ്പോള്‍ വയനാട്ടിലെ എംപിയായത് കൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത്. രാത്രി യാത്രാ നിരോധന വിഷയത്തെ സമഗ്രമായി കാണാന്‍ രാഹുല്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ അഭിപ്രായം തള്ളുന്നതായി പാട്ടീല്‍ വ്യക്തമാക്കി. വന്യജീവികളുടെ സംരക്ഷണത്തിന് രാത്രി യാത്രാ നിരോധനം ആവശ്യമാണെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button