Latest NewsKeralaIndia

ആര്‍ഡിഎസിന് ടെന്‍ഡര്‍ ലഭിക്കാന്‍ പാലാരിവട്ടം മേൽപാലം കരാര്‍ തിരുത്തി വലിയ തോതിൽ കൃത്രിമം: വിജിലന്‍സ്

കൊച്ചി: കൊച്ചി പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ കരാറിന് ടെന്‍ഡര്‍ തിരുത്തിയെന്ന് വിജിലന്‍സ്. പിഡബ്ല്യൂഡി മുന്‍ സെക്രട്ടറി ടി.ഒ. സൂരജ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന ഘട്ടത്തിലാണ് വലിയ തോതില്‍ കൃത്രിമം നടന്നുവെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചത്.ആര്‍.ബി.ഡി.സി.യ്ക്കും കിറ്റ്‌കൊയ്ക്കും ഉദ്യോഗസ്ഥര്‍ക്കും തിരിമറിയില്‍ പങ്കുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. കുറഞ്ഞ തുക ക്വാട്ട് ചെയ്തിരുന്നത് ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ആയിരുന്നു.

ഡി.എസ്. ആദ്യം ക്വാട്ട് ചെയ്ത തുകയില്‍ നിന്നും 13 ശതമാനം കുറവ് വരുത്തി. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ ജോലികള്‍ക്കുമായി 47 കോടി രൂപയാണ് ആര്‍.ഡി.എസ് ക്വാട്ട് ചെയ്തിരുന്നത്. ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് 42 കോടിയായിരുന്നു ക്വാട്ട് ചെയ്തത്.പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുതിയ സത്യവാങ്ങ്മൂലം വിജിലന്‍സ് ഇന്നലെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

പാലാരിവട്ടം മേല്‍പ്പാല നിര്‍മ്മാണം നടന്ന 2012-2014 കാലത്ത് സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് പറയുന്നത്. 3.30 കോടി രൂപയാണ് ഇതിനായി സൂരജ് നല്‍കിയിട്ടുള്ളത്. പാലം നിര്‍മ്മാണത്തിനായി കരാര്‍ കമ്പനിക്ക് മുന്‍കൂര്‍ തുക നല്‍കിയ അതേ സമയത്താണ് ഈ ഭൂമി സൂരജ് വാങ്ങിയതെന്നും സത്യവാങ്ങ്മൂലത്തില്‍ വിജിലന്‍സ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button