Latest NewsIndiaNews

കശ്മീരില്‍ സമാധാനാന്തരീക്ഷം, കരുതല്‍ തടങ്കലിലുള്ളവര്‍ കഴിയുന്നത് പഞ്ചനക്ഷത്ര സൗകര്യത്തിലെന്ന് ബിജെപി നേതാവ്

ഔറംഗാബാദ്: ജമ്മു കശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള നേതാക്കളെല്ലാം കഴിയുന്നത് പഞ്ചനക്ഷത്ര സൗകര്യത്തോടെയാണെന്ന് ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവ്. ഇപ്പോള്‍ ഏകദേശം 250 ഓളം ആളുകള്‍ മാത്രമാണ് തടങ്കലില്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലുമായാണ് നേതാക്കളെയെല്ലാം താമസിപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമ്മു കശ്മീരില്‍ നേരത്തെ 2500 ആളുകളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. ഇപ്പോള്‍ 200-250 പേര്‍ മാത്രമാണ് പ്രതിരോധ തടങ്കലില്‍ കഴിയുന്നതെന്നും റാം മാധവ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി കശ്മീരില്‍ സമാധാനാന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1994 ല്‍ പാകിസ്ഥാനുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമെടുക്കാന്‍ അവശേഷിക്കുന്ന ഒറ്റക്കാര്യം പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍ ഇന്ത്യക്ക് കൈമാറുമെന്നതുമായി ബന്ധപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്നാണ് കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി, ഷാ ഫൈസല്‍ എന്നിവരുള്‍പ്പെടെ നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് നാലുമുതല്‍ ഇവര്‍ കരുതല്‍ തടങ്കലിലാണ്. കശ്മീര്‍ സംബന്ധിച്ച കേസുകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button