Latest NewsKeralaNews

‘നമ്മളൊക്കെ എവിടൊക്കെ പോകുന്നു, വരുന്നതോ പാണ്ടി ലോറി’ – ചാക്കോച്ചന്റെ പോസ്റ്റ് വൈറലാകുന്നു

‘ നമ്മളൊക്കെ എവിടൊക്കെയോ പോകുന്നു. വരുന്നതോ പാണ്ടി ലോറി. പിള്ളേരുടെ ഒക്കെ ഒരു ഭാഗ്യം’ എന്നായിരുന്നു നടന്‍ കുഞ്ചാക്കോ ബോബന്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്ത ഫോട്ടോയ്ക്ക് താഴെ ഒരു ആരാധികയുടെ കമന്റ്. വാഗമണിലേക്ക് പോകുന്ന വഴിക്ക് കൈ കാണിച്ച രണ്ട് കുട്ടികളെ കാറില്‍ കയറ്റിയ ചിത്രമാണ് ചാക്കോച്ചന്‍ പങ്കുവെച്ചത്. വാഗമണിലേക്കുള്ള വഴിയില്‍ വച്ച് രണ്ട് കുറുമ്പന്‍മാര്‍ക്ക് ലിഫ്റ്റ് കൊടുത്തു. ദേ ഈ കൂട്ടത്തിലെ ഒരു കുറുമ്പന്‍ പറയുന്നത് മറ്റവന്‍ റോമിയോ ആണെന്നാണ്. എന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ താരത്തിന്റെ കുറിപ്പ്.

https://www.instagram.com/p/B3Cw1HHlhtt/?utm_source=ig_embed

ആരാധകരോടുള്ള സ്‌നേഹത്തിന്റെയും പെരുമാറ്റത്തിന്റെയും കാര്യത്തില്‍ ചാക്കോച്ചന്‍ എപ്പോഴും സ്‌പെഷ്യലാണ്. എന്തായാലും താരത്തിന്റെ ഈ പോസ്റ്റും ആരാധകര്‍ ഏറ്റെടുത്തു. റോമിയോ ആരാണെന്ന് ഞങ്ങള്‍ക്ക് സംശയമില്ല, ചാക്കോച്ചന്‍ തന്നെയെന്നാണ് ആരാധകരുടെ കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button