Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNews

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഡി ജി പി ആയ ജേക്കബ് തോമസിനെ എം ഡി ആയി നിയമിച്ച മെറ്റൽ ഇൻഡസ്ട്രീസിന്റെ വിശേഷങ്ങൾ ഇങ്ങനെ

പാലക്കാട്: ജീവനക്കാർക്ക് ശമ്പളം പോലും നൽകാനാവാത്ത ഷൊർണൂരിലെ പൊതുമേഖല സ്ഥാപനമായ മെറ്റൽ ഇൻഡസ്ട്രീസിൻെറ എം.ഡിയായി ജേക്കബ് തോമസ് അധികാരമേൽക്കാൻ സാധ്യത കുറവ്. നാല് എക്സിക്യൂട്ടിവ് ജീവനക്കാരുൾപ്പെടെ പത്ത് ഓഫിസ് ജീവനക്കാരും മുപ്പതോളം കമ്പനി തൊഴിലാളികളുമാണ് ഇവിടെ ജോലി ചെയ്യുന്നത്. കൈക്കോട്ട്, പിക്കാസ് തുടങ്ങിയ പരമ്പരാഗത കാർഷികോപകരണങ്ങളും കത്തി, മടവാൾ തുടങ്ങിയ ഗാർഹിക ഉപകരണങ്ങളുമാണ് ഇവിടെ നിർമിക്കുന്നത്.

ഓണാവധിക്ക് ശേഷം ഇവിടത്തെ യന്ത്രങ്ങളൊന്നും പ്രവർത്തിക്കുന്നില്ല. മനുഷ്യ പ്രയത്നത്താൽ നടക്കുന്ന ഉൽപാദനം മാത്രമേ ഇപ്പോഴുള്ളൂ. ആവശ്യക്കാരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഉൽപന്നങ്ങൾക്ക് വിലയില്ലാതായി. ആഗസ്റ്റ് വരെയുള്ള ശമ്പളം വളരെ ബുദ്ധിമുട്ടിയാണ് കൊടുത്തുതീർത്തത്. സെപ്റ്റംബറിലേത് എന്ത് ചെയ്യുമെന്നത് സംബന്ധിച്ച് ധാരണയുമില്ല.

കമ്പനിയെ നിലനിർത്താൻ സംസ്ഥാന പാതക്കരികിലെ സ്ഥലത്ത് ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനിയുമായി സഹകരിച്ച് പെട്രോൾ പമ്പ് തുടങ്ങാനുള്ള നടപടിയിലാണിപ്പോൾ. ഗെയിലിൻെറ പാചക വാതക പൈപ്പ് ലൈൻ കടന്നുപോകുന്നത് മെറ്റൽ ഇൻഡസ്ട്രീസിൻെറ സ്ഥലത്തിലൂടെയാണ്. ഇതിലൂടെ ലഭിക്കുന്ന തുകവഴി തൽക്കാലം പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി. ഇത്തരമൊരു അവസ്ഥയിലുള്ള കമ്പനിയുടെ തലപ്പത്ത് ജേക്കബ് തോമസ് വരുമെന്ന പ്രതീക്ഷ ഇവിടത്തെ ജീവനക്കാർക്ക് പോലുമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button