USALatest NewsNewsIndia

മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധമോ? അമേരിക്കയ്ക്ക് ചുട്ട മറുപടി കൊടുത്ത് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ

വാഷിംഗ്ടൺ: റഷ്യയിൽ നിന്നും എസ് ട്രയംഫ് മിസൈൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് ചുട്ട മറുപടി കൊടുത്തിരിക്കുകയാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഏതു രാജ്യത്തിൽ നിന്നും ഏത് മിസൈൽ വാങ്ങണമെന്ന് ഇന്ത്യ തീരുമാനിക്കുമെന്നും, മറ്റ് രാജ്യങ്ങൾ ഇക്കാര്യത്തിൽ ഇടപെടരുതെന്നുമാണ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞത്.

യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജയശങ്കർ. സൈനിക ഉപകരണങ്ങൾ വാങ്ങുന്നതിന്റെ പരമാധികാരം ഇന്ത്യയ്ക്ക് തന്നെയാണുള്ളത്. എന്തു വേണമെന്ന് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം ഇന്ത്യയ്ക്കുണ്ട് . റഷ്യയിൽ നിന്ന് എന്ത് വാങ്ങണം അല്ലെങ്കിൽ വാങ്ങരുത് എന്ന് ഒരു രാജ്യവും പറയുന്നത് തങ്ങൾ ഇഷ്ടപ്പെടുന്നില്ല – ജയശങ്കർ പറഞ്ഞു

ഇതോടെ ഇന്ത്യയ്ക്ക് സ്വന്തമാകുന്നത് ലോകശക്തികൾക്ക് പോലുമില്ലാത്ത കനത്ത സുരക്ഷയാണ്.ലോകത്തിലെ അത്യന്താധുനിക ഉപരിതല മിസൈൽ സാങ്കേതിക വിദ്യയിൽ ഏറ്റവും മികച്ചതാണ് റഷ്യയുടെ എസ്-400. 44,984 കോടി രൂപയുടെ കരാറാണ് ട്രയംഫിന്റേത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button