UAELatest NewsNewsGulf

ദുബായില്‍ കോടികളുടെ സമ്മാനം നേടി പ്രവാസി അക്കൗണ്ടന്റ് : പ്രവീണ്‍ സമ്മാനത്തുക രണ്ട് സുഹൃത്തുക്കളുമായി പങ്കുവയ്ക്കും

ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളിൽ ഒരു മില്യൺ ഡോളർ (ഏകദേശം 7.1 കോടി ഇന്ത്യന്‍ രൂപ) വിജയിച്ച് ഇന്ത്യന്‍ പ്രവാസി അക്കൗണ്ടന്റ്. 16 വർഷമായി ദുബായിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായ പ്രവീൺ അരൻഹയാണ് പുതിയ ഡ്യൂട്ടി റാഫിള്‍ വിജയി. സീരീസ് 312 ലെ ടിക്കറ്റ് നമ്പര്‍ 3069 ആണ് പ്രവീണിനെ വിജയിയാക്കിയത്.

രണ്ട് സഹപ്രവർത്തകരുമായി ചേര്‍ന്നാണ് പ്രവീണ്‍ ടിക്കറ്റ് വാങ്ങിയത്. അവരുമായി സമ്മാന തുക പങ്കിടുമെന്ന് പ്രവീണ്‍ പറഞ്ഞു.

നിലവിൽ അമേരിക്കയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ പഠിക്കുന്ന എന്റെ മകളുടെ വിദ്യാഭ്യാസത്തിനായി ഒരു ഭാഗം ഉപയോഗികുമെന്നും പ്രവീണ്‍ പറഞ്ഞു.

1999 ൽ ഡ്യൂട്ടി ഫ്രീ റാഫിള്‍ ആരംഭിച്ചതിനുശേഷം ഒരു മില്യൺ ഡോളർ നേടിയ 151-ാമത് ഇന്ത്യൻ പൗരനാണ് പ്രവീണ്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button