Latest NewsKeralaNews

പുതിയ സമയക്രമവുമായി പൊതു മേഖലാ ബാങ്കുകൾ മെച്ചപ്പെട്ട സേവനത്തിന്

തിരുവനന്തപുരം: പുതിയ സമയക്രമവുമായി പൊതു മേഖലാ ബാങ്കുകൾ മെച്ചപ്പെട്ട സേവനത്തിന് ഒരുങ്ങുന്നു. വൈകീട്ട് നാല് മണിവരെയാണ് ഇനി മുതല്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 3.30 വരെയാണ് ബാങ്കുകളുടെ പ്രവൃത്തി സമയം.അര മണിക്കൂര്‍ കൂടി ദീര്‍ഘിപ്പിച്ച് പ്രവര്‍ത്തന സമയം ഏകീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയാണ് പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചത്. ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെയാണ് ഉച്ചഭക്ഷണത്തിനായുള്ള ഇടവേള. പുതിയ സമയക്രമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button