പലരും വീട്ടില്‍ അക്വേറിയം നിര്‍മ്മിച്ച് അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്നത് ഒരു ഭംഗിക്ക് വേണ്ടി മാത്രമാണ്. എന്നാല്‍ വെറും ഭംഗിക്ക് അപ്പുറം സമ്പത്തും അഭിവൃദ്ധിയും നേടിത്തരുന്നവയാണ് ഈ മത്സ്യങ്ങള്‍. പല മത്സ്യങ്ങള്‍ക്കും വീട്ടില്‍ ഭാഗ്യം നിറയ്ക്കാനാകുമെന്നാണ് ചൈനീസ് വാസ്തു ശാസ്ത്രം പറയുന്നത്. ചൈനീസ് വാസ്തു ശാസ്ത്രമായ ഫെങ്ഷുയി പ്രകാരം ഇത്തരം മത്സ്യങ്ങളെ വീട്ടില്‍ വളര്‍ത്തുന്നവരും ഉണ്ട് പ്രധാനമായും നാലിനം മത്സ്യങ്ങളാണ് ഇത്തരത്തില്‍ വീട്ടില്‍ ഭാഗ്യം കൊണ്ടുവരുന്നത് എന്നാണ് വിശ്വാസം.
ഈ പട്ടികയിലെ മുമ്പന്‍ ‘അരോണ’ എന്ന് പേരുള്ള അക്വേറിയം മത്സ്യമാണ്. മറ്റ് അക്വേറിയം മത്സ്യങ്ങളെ അപേക്ഷിച്ച് അരോണ വലുപ്പത്തിലും അല്‍പം മുമ്പിലാണ്. അരോണയെ ഭാഗ്യത്തിന്റെ പ്രതീകമായാണ് കണ്ടുവരുന്നത്. ചൈനക്കാര്‍ മത്സ്യദേവതയായി ആരാധിക്കുന്ന മത്സ്യമാണ് അരോണ. അരോണ വീടുകളില്‍ സമ്പദ്സമൃദ്ധി കൊണ്ടുവരുമെന്നാണ് ഇവരുടെ വിശ്വാസം.
അരോണ
‘അരോണ’ മത്സ്യത്തിന് ആരോഗ്യവും, ഐശ്വര്യവും, സമ്പത്തും, അധികാരവും കൊണ്ടുവരാന്‍ കഴിവുണ്ടെന്നാണ് ചൈനീസ് വാസ്തു ശാസ്ത്രം പറയുന്നത്. ഫെങ്ഷുയി പ്രകാരം ഈ മത്സ്യത്തെ നിങ്ങളുടെ വീട്ടില്‍ വളര്‍ത്തിയാല്‍ സമ്പത്ത് കൈവരും. ദുഷ്ട ശക്തികളില്‍ നിന്നും അരോണ മത്സ്യത്തിന് നിങ്ങളെ സംരക്ഷിക്കാനാകും. അരോണയെ വീട്ടില്‍ വളര്‍ത്തിയാല്‍ ദുരാത്മാക്കളില്‍ നിന്നും, ദുര്‍ഭൂതങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുമെന്നും വിശ്വാസമുണ്ട്.
ഫ്‌ളവര്‍ ഹോണ്‍
ഹുവാ ലു ഹാന്‍ എന്നറിയപ്പെടുന്ന ‘ഫ്ളവര്‍ ഹോണ്‍’ മത്സ്യങ്ങള്‍ പ്രശസ്തമാണ്. ഈ മത്സ്യങ്ങളുടെ നെറ്റിയില്‍ ഉയര്‍ന്ന് നില്‍ക്കുന്ന മുഴ നിധി പര്‍വ്വതത്തേയും, അതിലെ സമ്പത്തുക്കളേയുമാണ് പ്രതിനിധീകരിക്കുന്നത്. ഫെങ്ഷുയി പ്രകാരം ഇതിനെ വളര്‍ത്തുന്നവര്‍ക്ക് സമൃദ്ധിയും, സമ്പത്തും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു. ഈ മത്സ്യത്തിന്റെ ശരീരത്തില്‍ കാണപ്പെടുന്ന കറുത്ത പാടുകള്‍ സമ്പത്തിനെ സൂചിപ്പിക്കുന്നെന്നും വീട്ടില്‍ നിന്നും നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുമെന്നുമാണ് വിശ്വാസം. ഈ മത്സ്യങ്ങളെ വടക്ക് ദിശയിലോ, തെക്ക് പടിഞ്ഞാറ് ദിശയിലോ സ്ഥാപിച്ചാല്‍ അനര്‍ഗളമായ സമ്പത്ത് നമ്മിലേക്ക് എത്തുമെന്നും ഫെങ്ഷൂയി പറയുന്നു.
ഗോള്‍ഡ് ഫിഷ്
അലങ്കാര മത്സ്യങ്ങളില്‍ വെച്ച് ഏറെ സൗന്ദര്യമുള്ള മത്സ്യമാണ് ഗോള്‍ഡ് ഫിഷ്. എട്ട് സ്വര്‍ണ്ണ മത്സ്യങ്ങള്‍ക്കൊപ്പം ഒരു ‘കറുത്ത മത്സ്യം’ കൂടിയുണ്ടെങ്കില്‍ വീട്ടില്‍ ഭാഗ്യം വരുമെന്നാണ് വിശ്വാസം. വീട്ടിലെ ദമ്പതിമാര്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്‍ അല്ലെങ്കില്‍ രണ്ട് സ്വര്‍ണമത്സ്യങ്ങളെ അക്വേറിയത്തില്‍ വളര്‍ത്തിയാല്‍ മതിയാകുമെന്നും ഫെങ്ഷുയി നിര്‍ദ്ദേശിക്കുന്നു.
ഡ്രാഗണ്‍ കാര്‍പ്പ്
ആഗ്രഹിക്കുന്നതെല്ലാം നേടിത്തരുന്ന മത്സ്യമാണ് ‘ഡ്രാഗണ്‍കാര്‍പ്പ്’ എന്നാണ് വിശ്വാസം. കരിയറിലെ അഭിവൃത്തിക്കും ഈ മത്സ്യത്തിന്റെ സാന്നിധ്യം സഹായിക്കുന്നെന്ന് ചൈനീസ് ശാസ്ത്രം പറയുന്നു. തൊഴില്‍ പരമായ ഉന്നതിക്കും, വിദ്യാഭ്യാസ പരമായ അഭിവൃദ്ധിയും നേടാന്‍ ഡ്രാഗണ്‍ കാര്‍പ്പിനെ വീട്ടില്‍ വളര്‍ത്തിയാല്‍ മതി.
Post Your Comments