Latest NewsKeralaNews

റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: കൊല്ലത്ത് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിന്റെ പിതാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിനടുത്ത പറമ്പിലായിരുന്നു മൃതദേഹം. മുള്ളുവിള ചൂരാങ്കിൽ പാലത്തിന് സമീപം തോപ്പിൽപുത്തൻവീട്ടിൽ അനിയൻ വാവാ എന്ന സുനിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇക്കഴിഞ്ഞ ദിവസമാണ് സുനിലിനെ തേടി നവജാത ശിശുവുമായി യുവതി മരിച്ച യുവാവിന്റെ വീട്ടിലെത്തുന്നത്. ഇതെ തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. വീടുവിട്ടിറങ്ങിയ യുവതി കുഞ്ഞിനെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.

ഞായറാഴ്ചയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുഞ്ഞിനെ യുവതി ഉപേക്ഷിച്ച വിവരം സമൂഹമാധ്യമങ്ങളിലൂടെയാണ് സുനിൽ അറിയുന്നത്. യുവാവ് അവിവാഹിതനാണെന്നായിരുന്നു നാട്ടുകാരുടെ അറിവ്. ഇക്കാര്യം നാട്ടുകാർ യുവാവിനോട് ചോദിച്ചു. മനോവിഷമത്തെ തുടർന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button