തിരുവനന്തപുരം: ബിഡിജെഎസ് പാർട്ടിയുടെ ഗുണം ബി ജെ പിക്കും, എൻ ഡി എ മുന്നണിക്കും ലഭിച്ചില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം. പ്രതിഷേധസ്വരം ഉയര്‍ത്തുന്ന ബിഡിജെഎസ് മുന്നണി വിട്ടേക്കാമെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. അരൂരില്‍ മത്സരിക്കാന്‍ തയാറാകാതിരുന്ന ബിഡിജെഎസ്, ബിജെപി സ്ഥാനാര്‍ഥിക്കു പിന്തുണ പ്രഖ്യാപിച്ചെങ്കിലും പ്രചാരണങ്ങളില്‍ സജീവമല്ല. കേന്ദ്ര നേതൃത്വം ചര്‍ച്ച നടത്തിയിട്ടും നിലപാടില്‍നിന്നു ബിഡിജെഎസ് പിന്നോട്ടു പോകാത്തതിനാല്‍ യുവമോര്‍ച്ച നേതാവ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ഥിയാക്കി ബിജെപി പ്രചാരണംആരംഭിച്ചു.
സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്നു ബിഡിജെഎസ് നേതൃത്വം പറയുമ്പോള്‍, അവരുമായുള്ള ബന്ധം ഗുണം ചെയ്തില്ലെന്നു ബിജെപി സംസ്ഥാന നേതൃത്വവും വ്യക്തമാക്കുന്നു. ബിഡിജെഎസ്, എസ്എന്‍ഡിപി വോട്ടുകള്‍ ഏതു മുന്നണിയിലേക്കു പോകുന്നോ അവര്‍ അരൂരില്‍ നേട്ടമുണ്ടാക്കുമെന്ന ചിന്ത മുന്നണികളെയും പുതിയ തന്ത്രങ്ങളൊരുക്കാന്‍ പ്രേരിപ്പിക്കുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ പിണക്കം മാറില്ലെന്ന ബിഡിജെഎസിന്റെ സന്ദേശം കേന്ദ്ര നേതൃത്വം തള്ളി.
ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ എങ്ങോട്ടുപോകും എന്നതിനെ സംബന്ധിച്ചാണു തര്‍ക്കം. യുഡിഎഫിലേക്കു പോകണമെന്നും എല്‍ഡിഎഫിലേക്കു പോകണമെന്നും അഭിപ്രായമുള്ളവര്‍ പാര്‍ട്ടിയിലുണ്ട്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വരാന്‍ സാധ്യത യുഡിഎഫ് ആയതിനാല്‍ അവിടേക്കു പോകണമെന്ന് ഒരു വിഭാഗം വാദിക്കുന്നു. ഇതേവാദം മറുഭാഗവും ഉന്നയിക്കുന്നതിനാല്‍ നേതൃത്വം ആശയക്കുഴപ്പത്തിലാണ്. ബിജെപി ബന്ധം ഉപേക്ഷിച്ചാല്‍ കേസുകളുടെ രൂപത്തിലുണ്ടായേക്കാവുന്ന പ്രതികാര നടപടികളും നേതൃത്വം മുന്നില്‍ കാണുന്നു. അതേസമയം, ബിജെപിയുമായി ഭിന്നത ഉണ്ടെങ്കിലും മുന്നണി വിടുന്നതിനോടു ബിഡിജെഎസില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
Post Your Comments