വസ്ത്രധാരണം
പെണ്‍കുട്ടികളില്‍ മതിപ്പുളവാക്കാന്‍ സഹായിക്കുന്ന ഒന്നാണ് നിങ്ങളുടെ വസ്ത്രധാരണത്തിലുള്ള ശ്രദ്ധ. നിങ്ങളുടെ ആകര്‍ഷകമായ വസ്ത്രധാരണം വളരെ പെട്ടെന്ന് ശ്രദ്ധ നേടും. അതിനാല്‍ വസ്്ത്ര ധാരണത്തില്‍ ഇനി മുതല്‍ ശ്ര്ദ്ധകേന്ദ്രീകരിക്കുക.
തലമുടിയും താടിയും
സ്ത്രീകള്‍ പുരുഷന്മാരില് കൂടുതലായും ശ്രദ്ധിക്കുന്ന രണ്ട് കാര്യങ്ങളാണ് ഇത്. നിങ്ങള്‍ക്ക് താടി ഉണ്ടെങ്കില്‍ അത് പരമാവധി ഭംഗിയായി നിലനിര്‍ത്താനുള്ള വഴികള്‍ നോക്കുക. അതുപോലെ മുടിയുടെ സ്റ്റൈലിലും ശ്രദ്ധ നല്‍കണം. നിങ്ങള്‍ക്ക് നീണ്ട മുടിയാണ് ഉള്ളതെങ്കില്‍ വൃത്തിയായി സൂക്ഷിക്കുക. മുടി ചീകാനും മറക്കരുത്.
കൈകള്‍
ഇത് അസാധാരണമാണ് എന്ന് തോന്നിയേക്കാം എന്നാല്‍ സത്യമാണ് പെണ്‍കുട്ടികള്‍ നിങ്ങളുടെ കൈകള്‍ ശ്രദ്ധിക്കും. നഖങ്ങള്‍ വെട്ടി വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. കൈകളിലെ ചര്‍മ്മത്തിനും പ്രാധാന്യം നല്‍കണം. കൈകള്‍ വല്ലാതെ വരണ്ടിരിക്കാന്‍ അനുവദിക്കരുത്. വരണ്ട ചര്‍മ്മമാണെങ്കില്‍ കൈകളില്‍ മോയ്സ്ച്യുറൈസര്‍ പുരട്ടുക.
ശാരീരിക ക്ഷമത
നിങ്ങളുടെ ശാരീരിക ക്ഷമതയാണ് പെണ് കുട്ടികള്‍ ശ്രദ്ധിക്കുന്ന മറ്റൊരു ഘടകം. ആരോഗ്യകരമായ ശരീര ഭാരം നിലനിര്‍ത്താന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇതിന് പുറമെ വ്യായാമം ശീലമാക്കുന്നത് മൊത്തം ആരോഗ്യത്തിന് നല്ലതാണ്. ശാരീരിക ക്ഷമതയോടെയും ആരോഗ്യത്തോടെയും ഇരിക്കുന്നതിന് പതിവായി വ്യായാമം ചെയ്യണം.
ഭാഷ
നിങ്ങളുടെ രൂപവും വസ്ത്ര ധാരണവും മാത്രമല്ല നിങ്ങളുടെ ഭാഷയും മറ്റുള്ളവരില്‍ ഒരു പിരിധി വരെ സ്വാധീനം ചെലുത്തും. നിങ്ങളുടെ സംസാര ശൈലി മുതല്‍ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ വരെ മറ്റുള്ളവര്‍ ശ്രദ്ധിക്കും. എന്നു കരുതി അമിത വിനയം കാണിക്കരുത്.
Post Your Comments