കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തതിനാൽ പൊലീസിന് കൂടുതൽ ചുമതലകൾ ഉണ്ട്. അതിനാൽ സംസ്ഥാനത്ത് തർക്കമുള്ള പള്ളികൾക്ക് എപ്പോഴും സുരക്ഷ നൽകാനാവില്ലെന്ന് അറ്റോർണി ജനറൽ ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചു.
സഭകൾ തമ്മിലുള്ള മിക്കി മൗസ് കളി അംഗീകരിക്കാനാവില്ലെന്നും സർക്കാർ കോടതിയിൽ പറഞ്ഞു. കുറേയധികം പൊലീസുകാരെ നിലവിൽ പള്ളികളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ടെന്നും സംസ്ഥാന അറ്റോർണി വ്യക്തമാക്കി. എന്നാൽ പള്ളിത്തർക്കത്തെ ചൊല്ലി ഒരു തരത്തിലുള്ള ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകാൻ ഇടവരരുതെന്നായിരുന്നു കോടതിയുടെ നിർദേശം.
പള്ളി വസ്തുക്കളിലും ഭരണത്തിലും യാക്കോബായ വിഭാഗത്തിന് യാതൊരു അധികാരവും ഇല്ല. എന്നാല്‍, പള്ളിയില്‍ പ്രാര്‍ഥന നടത്താന്‍ യാക്കോബായ വിഭാഗത്തിന് തടസ്സമുണ്ടാവില്ലെന്നും കോടതി പറഞ്ഞു. ദിവസങ്ങളായി നീണ്ടു നില്‍ക്കുന്ന സഭാ തര്‍ക്കത്തിനൊടുവില്‍ സുപ്രീം കോടതിയുടെ വിധി നടപ്പാക്കി് ഓർത്തഡോക്സ് വിശ്വാസികള്‍ പ്രാര്‍ത്ഥനയ്ക്കായി പിറവം പള്ളിയില്‍ പ്രവേശിച്ചിരുന്നു . എന്നാൽ കനത്ത പോലീസ് സുരക്ഷയിലാണ് വിശ്വാസികള്‍ പിറവം സെന്റ് മേരീസ് പള്ളിയില്‍ പ്രവേശിച്ചത്. 11 ചാപ്പലുകളിൽ പ്രവേശിക്കാൻ തങ്ങൾക്ക് ഇതുവരെ കഴിഞ്ഞില്ലെന്ന് ഓർത്തഡോക്സ് വിഭാഗം കോടതിയിൽ അറിയിച്ചിരുന്നു. ചാപ്പലുകളുടെ താക്കോൽ പള്ളി വികാരിക്ക് കൈമാറാൻ കോടതി വാക്കാൽ നിർദ്ദേശം നല്‍കിയിരുന്നു.
Post Your Comments