വോഡാഫോണുമായി കൈകോർത്ത് ആമസോൺ. വോഡഫോൺ സ്റ്റോറുകളിൽ പിക്ക് അപ്പ് പോയിന്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. ചൊവ്വാഴ്ചയാണ് ഇത് സമ്പന്ധിച്ച പ്രഖ്യാപനം ആമസോൺ നടത്തിയത്. ഇതോടെ ആമസോണിലൂടെ വാങ്ങുന്ന സാധനങ്ങൾ അടുത്തുള്ള വോഡാഫോൺ സ്റ്റോറിൽ നിന്നും ഉപയോക്താക്കൾക്ക് സ്വീകരിക്കാനാകും. ഇതിനായി വോഡാഫോൺ സ്റ്റോർ ഒരു പിക്കപ്പ് ലൊക്കേഷനായി തിരഞ്ഞെടുക്കാൻ ഇനി മുതൽ സാധിക്കും. ഷോപ്പിങ്ങിന് ശേഷം ചെക്ക് ഔട്ട് പേജിൽ ഇഷ്ടമുള്ള വോഡാഫോൺ പിക്ക് അപ്പ് പോയിന്റ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉപയോക്താക്കൾക്കായി ആമസോൺ ഒരുക്കുക.
നിലവിൽ ബെംഗളൂരു, മുംബൈ, ഹൈദരാബാദ്, പൂനെ, ജയ്പൂർ, ഇൻഡോർ, അഹമ്മദാബാദ് എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത നഗരങ്ങളിൽ മാത്രമാണ് സൗകര്യം ലഭ്യമാകുക. അധികം വൈകാതെ തന്നെ ഈ പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഉപഭോക്തൃ സാന്ദ്രതയെ അടിസ്ഥാനമാക്കി വോഡഫോൺ സ്റ്റോറുകൾ പിക്ക് അപ്പ് പോയിന്റുകളായി തിരഞ്ഞെടുത്തത്. 2019 അവസാനത്തോടെ വോഡഫോൺ സ്റ്റോർ നെറ്റ്വർക്കിലെ സാന്നിധ്യം ഇരട്ടിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും, ഇതിലൂടെ ഉപയോക്താക്കൾക്ക് എളുപ്പത്തിലും പ്രവേശനക്ഷമതയുള്ളതുമായ സൗകര്യം നൽകുവാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആമസോൺ അറിയിച്ചു.
Post Your Comments