Latest NewsIndiaNews

പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ യുവതിയെ ഫാം ഉടമയും സഹായികളും ചേര്‍ന്ന് പീഡിപ്പിച്ചു; ഭര്‍ത്താവിനും ക്രൂരമര്‍ദ്ദനം

ഹൈദരാബാദ്: പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയ ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസ് ഒതുക്കി തീര്‍ക്കാന്‍ ഭര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ച ഒമ്പത് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹൈദരാബാദിലാണ് സംഭവം. നഗരത്തിന്റെ പ്രാന്തപ്രദേശമായ പഹാഡി ഷെരീഫിലെ ഒരു ഫാം ഹൗസില്‍ വെച്ചാണ് ആദിവാസി യുവതി ഉടമയുടെയും സഹായികളുടെയും കൂട്ടബലാത്സംഗത്തിനിരയായത്.

പൗള്‍ട്രി ഫാമില്‍ ജോലിക്കെത്തിയതായിരുന്നു യുവതിയും ഭര്‍ത്താവും. കഴിഞ്ഞ രണ്ട് മാസമായി ഇവര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പ്രതിമാസം 15000 രൂപയാണ് ഫാമില്‍ ജോലിക്കെത്തുമ്പോള്‍ യുവതിക്കും ഭര്‍ത്താവിനും വാഗ്ദാനം ചെയ്തിരുന്നത്. ശമ്പളം ലഭിക്കാത്തതോടെ പട്ടിണിയിലായ ഇവര്‍, ഫാമിലെ തീറ്റ കുറഞ്ഞ പൈസക്ക് മറിച്ചുവിറ്റിരുന്നു. ഇതറിഞ്ഞ ഫാം ഉടമ പ്രശാന്ത് റെഡ്ഡി ഇവരെ ബലമായി പിടിച്ചുകൊണ്ടുപോയി രണ്ട് വ്യത്യസ്ത മുറികളില്‍ അടച്ചിട്ടു. ഈ മുറിയില്‍വച്ചാണ് ഇയാളും സഹായികളും ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ 26ന് ഇവര്‍ മുറിയില്‍ നിന്ന് രക്ഷപ്പെട്ടും. തുടര്‍ന്ന് ഇരുവരും പോലീസില്‍ പരാതി നല്‍കി. സംഭവം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പോലീസ് കേസെടുക്കുകയായിരുന്നു. പ്രശാന്ത് റെഡ്ഡിയടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button