ഹൈദ്രാബാദ് : അര്‍ധ നഗ്നയായ നായിക നായകനെ ആലിംഗനം ചെയ്യുന്ന പോസ്റ്റര്‍. വിവാദത്തിന് തിരികൊളുത്തി പുതിയ ചിത്രം. തെലുങ്കുചിത്രം റൊമാന്റിക്കിന്റെ പോസ്റ്ററാണ് ഇപ്പോള്‍ ചൂടുപിടിച്ച വിവാദത്തിലേക്കായിരിക്കുന്നത്. അര്‍ദ്ധനഗ്നയായി നായകനെ ആലിംഗനം ചെയ്യുന്ന നായികയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. സംവിധായകന് രാംഗോപാല്‍ വര്‍മ്മയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ചത്.
യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. അര്‍ധഗ്നയായ നായികയുടെ ദൃശ്യം ഉള്‍പ്പെടുത്തിയ പോസ്റ്ററിനെ അനുകൂലിച്ചും വിമര്സിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അനില്‍ പദൂരിയാണ് ചിത്രത്തിന്റെ സംവിധായകന്.
പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. സുനില്‍ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- നരേഷ്.
Post Your Comments